അന്ജോവ്: അരുണാചല്‍ പ്രദേശില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലില്‍ 3.7 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. അരുണാചലിലെ അന്ജോവ് ജില്ലയിലാണ് അതിരാവിലെ 3:36 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഈ മാസം 6-ാം തീയതി തവാങ്കിലും തീവ്രത 3 രേഖപ്പെടുത്തിയ ചലനം രേഖപ്പെടുത്തിയിരുന്നത്. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
വടക്ക് കിഴക്കന്‍ മേഖലയിലും ഹിമാലയന്‍ സംസ്ഥാനങ്ങളിലും ഭൂചലനം കഴിഞ്ഞ രണ്ടുമാസമായി അനുഭവപ്പെടുന്നു എന്നതാണ് ആശങ്കയുണ്ടാക്കുന്നത്. പത്തിലേറ ചലനങ്ങളാണ് സംസ്ഥാനങ്ങളില്‍ ഉണ്ടായത്. ജമ്മുകശ്മീരില്‍ കഴിഞ്ഞയാഴ്ചയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 4.1 രേഖപ്പെടുത്തിയ ചലനം ഹനാലേ മേഖലയിലാണ് അനുഭവപ്പെട്ടത്.
മണിപ്പൂരിലെ ചണ്ഡേല്‍ ജില്ലയില്‍ തീവ്രത 4.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായം രേഖപ്പെടുത്തിയിരുന്നില്ല. മിസോറമില്‍ ജൂലൈ മാസത്തില്‍ നാലുതവണയാണ് ഭൂചലനം ഉണ്ടായത്. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കൂടുതല്‍ ശക്തിയായി അനുഭവപ്പെട്ടത്. ചമ്പായ് ജില്ലയടക്കം ഒരാഴ്ചയ്ക്കിടെ 8 ഭൂചലനങ്ങളാണ് ഹിമാലയന്‍ സംസ്ഥാനത്ത് ഉണ്ടായത്.
Comments