പെരിയാറിൽ വൻ മത്സ്യക്കുരുതി; കോടികളുടെ നഷ്ടം; രാസവിഷജലമൊഴുക്കിയെന്ന് സംശയം; വൻ പ്രതിഷേധം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പെരിയാറിൽ വൻ മത്സ്യക്കുരുതി; കോടികളുടെ നഷ്ടം; രാസവിഷജലമൊഴുക്കിയെന്ന് സംശയം; വൻ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 08:05 am IST
Facebook
Twitter
WhatsAppTelegram

വരാപ്പുഴ: പെരിയാറിലും പരിസര ജലാശയങ്ങളിലും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങി . പെരിയാറിന്റെ കൈവഴിയിൽക്കൂടി രാസമാലിന്യം ഒഴുക്കിയതിനെത്തുടർന്നാണ് ഈ ദുരന്തമുണ്ടായത് എന്ന് സംശയിക്കുന്നു.ഏലൂർ, ചേരാനല്ലൂർ, വരാപ്പുഴ, മൂലമ്പിള്ളി വരെയുള്ള ഭാഗങ്ങളിൽ വരെ മത്സ്യങ്ങൾ ശ്വാസം കിട്ടാതെ പുഴയുടെ മേൽത്തട്ടിൽ എത്തി ചത്ത് പൊങ്ങുകയായിരുന്നു.

തിങ്കളാഴ്ച (മെയ് 21 ) രാത്രി എട്ടര മണിയോടെ ഏലൂർ ഭാഗത്താണ് ആദ്യം മത്സ്യങ്ങൾ ചത്തു പൊങ്ങിയതായി കാണപ്പെട്ടത്. പിന്നീട് വരാപ്പുഴ, ചേരാനല്ലൂർ, കോതാട്, പിഴല, മൂലമ്പിള്ളി തുടങ്ങിയ പ്രദേശങ്ങളിലും മത്സ്യങ്ങൾ ശ്വാസം കിട്ടാതെ പുഴയുടെ മേൽത്തട്ടിലെത്തി.

നങ്ക്, കൂരി, പൂളാൻ ഉൾപ്പെടെ പുഴയുടെ അടിത്തട്ടിൽ കാണപ്പെടുന്ന മത്സ്യങ്ങൾ പോലും ശ്വാസം കിട്ടാതെ പൊങ്ങി.ഇത് കണ്ട നാട്ടുകാർ വലകളും മറ്റും കൊണ്ടു ഇവയെ കോരിയെടുത്തു.

രാസമാലിന്യം കലർന്നതിനാൽ ചില ഭാഗങ്ങളിൽ പുഴയിലെ വെള്ളത്തിന്റെ നിറവും മാറിയിരുന്നു. രൂക്ഷമായ ദുർഗന്ധവും ഉണ്ടായിരുന്നു. തീരപ്രദേശങ്ങളിൽ താമസിക്കുന്ന പലർക്കും ദുർഗന്ധം ശ്വസിച്ച് ശാരീരിക അസ്വസ്ഥത ഉണ്ടായതായി റിപ്പോർട്ട് ഉണ്ട്.

പെരിയാറിന്റെ കൈവഴികളിലേക്കും രാസമാലിന്യം ഒഴുകിയെത്തിയതോടെ പരിസരത്തെല്ലാം വ്യാപക മത്സ്യനാശം സംഭവിച്ചു. ഇരുനൂറിലധികം മത്സ്യക്കൂടുകളാണ് പെരിയാറിലും സമീപത്തുള്ള കൈവഴികളിലുമുള്ളത്. പുഴകളിൽ സ്ഥാപിച്ചിട്ടുള്ള മത്സ്യക്കൂടുകളിലേക്ക് വിഷജലം കയറിയതോടെ ഇതിലെ മത്സ്യങ്ങളും ചത്തു. സ്വകാര്യ വ്യക്തികൾ മീൻ വളർത്തുന്ന ഫാമുകളിലേക്കും പാടങ്ങളിലേക്കും വിഷജലമെത്തി. ഇവിടെയും കോടിക്കണക്കിനു രൂപയുടെ മത്സ്യസമ്പത്ത് നശിച്ചു.

കർഷകർ മത്സ്യക്കൂടുകൾ ഒരുക്കിയിരിക്കുന്നത് ഇരുപതു ലക്ഷം രൂപ വരെ മുതൽമുടക്കിയാണ് . നല്ല വില ലഭിക്കുന്ന കരിമീൻ, കാളാഞ്ചി, തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങളാണ് കൂടുകളിൽ ഉണ്ടായിരുന്നത് . ഇവയൊക്കെ ചത്തുപൊങ്ങി. മിക്ക കൂടുകളിലും മത്സ്യങ്ങൾ വളർച്ച പ്രാപിച്ചിരുന്നു. വിളവെടുപ്പിനു തയ്യാറെടുക്കുന്ന സമയത്തുണ്ടായ മത്സ്യനാശം കർഷകർക്ക് വൻ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ചത്തു പൊങ്ങിയ മത്സ്യങ്ങളിൽ രാസമാലിന്യങ്ങൾ കലർന്നത് മൂലം, അവ ഭക്ഷിക്കുന്നത് ഒഴിവാക്കണമെന്നു ആരോഗ്യവിഭാഗവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മത്സ്യസമ്പത്തിന്റെ നഷ്ടം കണക്കാക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ നിയോഗിച്ചു. ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകിയിട്ടുണ്ട് . ഇതോടൊപ്പം വിശദമായ അന്വേഷണം നടത്താൻ സബ് കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ഉദ്യോഗസ്ഥതല സമിതിയെയും ചുമതലപ്പെടുത്തി. ഭക്ഷ്യസുരക്ഷാ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും പരിശോധനയ്‌ക്കായി സാംപിളുകൾ ശേഖരിച്ചു.

മത്സ്യകർഷകർ ചത്ത മത്സ്യവുമായി ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഓഫീസിലും വരാപ്പുഴ പഞ്ചായത്ത് ഓഫീസിലും എത്തി പ്രതിഷേധിച്ചു. പെരിയാറിന്റെ സമീപത്തെ വ്യവസായശാലകളിൽനിന്ന്‌ രാസമാലിന്യം ഒഴുക്കിവിടുന്നതാണ് വൻതോതിൽ മത്സ്യം ചത്തുപൊങ്ങാൻ കാരണം എന്നും മലിനജലം ഒഴുക്കിവിടുന്നതിന് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.പുഴയിലേക്കു രാസമാലിന്യങ്ങൾ ഒഴുക്കിയ സ്ഥാപനം കണ്ടെത്തി കൃത്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

പാതാളം റഗുലേറ്റർ ബ്രിഡ്‌ജിന്റെ താഴെ ഭാഗത്താണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയത് . റഗുലേറ്ററിന്റെ 3 ഷട്ടറുകൾ തുറന്നു വച്ചിരിക്കുകയാണ്. അതുകൊണ്ട് ഒഴുക്കുമുണ്ട്. ഇതാണ് പെട്ടെന്ന് രാസമാലിന്യം വ്യാപിക്കാൻ കാരണമെന്ന് അനുമാനിക്കുന്നു.

Tags: PERIYAREffluent releaseMass Fish Kill
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies