വൃക്ഷരാജനായ അരയാൽ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

വൃക്ഷരാജനായ അരയാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 10:39 am IST
FacebookTwitterWhatsAppTelegram

സർവ്വചരാചരങ്ങളെയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഭാരതീയരുടെ പുണ്യ വൃക്ഷമാണ് അരയാൽ . ബുദ്ധമതവിശ്വാസികളും,  ഹിന്ദുമതവിശ്വാസികളുമാണ് അരയാലിനെ ഏറ്റവും കൂടുതലായി ആരാധിക്കുന്നത് . ഏഴായിരം വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന നാഗരികതയുടെ ഭാഗമായി ഉപയോഗിച്ച് പോന്നിരുന്നു എന്ന് കരുതപ്പെടുന്ന മൺപാത്രങ്ങളിലും മറ്റും അരയാലിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുള്ളത് കണ്ടെത്തിയിട്ടുണ്ട് . അതിനർത്ഥം യുഗങ്ങൾക്ക് മുൻപ് തന്നെ അരയാൽ വൃക്ഷത്തെ ആരാധിച്ചു പോന്നിരുന്നു എന്നുള്ളതിനുള്ള തെളിവ് കൂടിയാണിത് .

അരയാൽ വൃക്ഷത്തെ നമസ്കരിക്കാനുള്ള ശ്ലോകത്തിൽ , വൃക്ഷത്തിന്റെ വേരിൽ ബ്രഹ്മാവും , മധ്യത്തിൽ വിഷ്ണുവും അഗ്രഭാഗത്തു ശിവ ഭഗവാനും കുടികൊള്ളുന്നു എന്നാണ് അർത്ഥമാക്കുന്നത് .അതിനാൽ ഈ ശ്ലോകം ചൊല്ലി അരയാലിനെ പ്രദക്ഷിണം വെക്കുന്നത് സർവൈശ്വര്യങ്ങളും പ്രധാനം ചെയ്യും എന്നാണ് വിശ്വാസം . കേരളത്തിലെ ഒട്ടു മിക്ക ക്ഷേത്രങ്ങളോട് ചേർന്ന് അരയാൽ ഉള്ളതായി നമ്മുക്ക് കാണാൻ സാധിക്കും . അരയാലിന്‌ ചുറ്റും തറകെട്ടി അവയെ സംരക്ഷിച്ചു പോരുകയും ചെയ്യുന്നു .

ഭാരത്തിലുടനീളം കണ്ടു വരുന്ന ധാരാളം ശിഖരങ്ങൾ ഉള്ള വലിപ്പമേറിയ ഇലകൊഴിയുന്ന വൃക്ഷമാണ് അരയാൽ . പീപ്പലം , അശ്വത്ഥ , അരളി , അരശ് എന്നും അരയാലിന്‌ പേരുകൾ ഉണ്ട് . ശ്രീബുദ്ധൻ ധ്യാനത്തിലിരുന്നത് അരയാലിൻ ചുവട്ടിലായത് കൊണ്ട് ബോധിവൃക്ഷം എന്നും അറിയപ്പെടുന്നു .

രണ്ടായിരം വർഷത്തിന് മേൽ ആയുസ്സുള്ള വൃക്ഷമാണ് അരയാൽ . ശ്രീലങ്കയിൽ ഉള്ള അനുരാധാപുരിയിലെ മഹാബോധിവൃക്ഷം , ശ്രീബുദ്ധൻ ധ്യാനിച്ച ബോധിവൃക്ഷത്തിൽ നിന്ന് മുളപ്പിച്ചെടുത്താണ് എന്ന് കരുതപ്പെടുന്ന ഒന്നാണ് . അതിനാൽ തന്നെ ബുദ്ധമത വിശ്വാസികൾക്കിടയിൽ വളരെയധികം പ്രാധാന്യമുള്ള ബോധിവൃക്ഷമാണ് അനുരാധപുരത്തുള്ളത് .

അരയാലിന്റെ വിത്ത് മുളച്ചാണ് പുതിയ ഒന്ന് വളരുന്നത് . പ്രത്യേകതരം വണ്ടുകൾക്ക് മാത്രമേ അരയാലിൽ പരാഗണം നടത്താൻ സാധിക്കൂ . അരയാലിൽ ഉണ്ടാകുന്ന പുഷ്പങ്ങൾ വളരെ ചെറുതാണ് . ഈ പുഷ്പങ്ങളിൽ നിന്നുണ്ടാകുന്ന ഗന്ധം പെൺവണ്ടുകളെ ആകർഷിക്കുകയും അവ അതിനുള്ളിൽ കടന്നു മുട്ടയിടുകയും , വണ്ട് പ്രവേശിച്ചാലുടൻ പൂവിന്റെ സുഷിരം അടയുകയും തൻമൂലം പെൺവണ്ടു അതിനുള്ളിൽ തന്നെ മരിക്കുകയും ചെയ്യുന്നു. ആദ്യം ആൺവണ്ടുകൾ ഉള്ള മുട്ടയാണ് വിരിയുക. അവ പിന്നെ പെൺവണ്ടുകൾ ഉള്ള മുട്ട പൊട്ടിക്കുകയും പൂവിനുള്ളിൽ വെച്ച് ഇണ ചേരുകയും ചെയ്യും . അടഞ്ഞു പോയ പൂവിന്റെ തോട് പൊട്ടിച്ചു പെൺവണ്ടുകൾപുറത്തു കടക്കുകയും ,പൂവിന്റെ തോട് പൊട്ടുന്ന സമയത്തു ചിതറി വീഴുന്ന വിത്തുകളിൽ നിന്നാണ് പുതിയ ആൽവൃക്ഷം  കിളിർക്കുകയും ചെയ്യുന്നത് .

മണ്ണിൽ നിന്ന് മാത്രമല്ല വായുവിൽ നിന്നും അരയാൽ വളരുവാൻ വേണ്ടിയുള്ള പോഷകങ്ങൾ വലിച്ചെടുക്കും . വൃക്ഷത്തിന്റെ ഈ പ്രത്യേകത കാരണമാണ് അരയാലിന്റെ ചില്ലകളിൽ നിന്നും മറ്റും വേരുകൾ വളർന്നു നിൽക്കുന്നത് കാണാൻ സാധിക്കുന്നത് .

അരയാലിൽ ധാരാളം ആൽക്കലോയിഡുകളും , ധാതുക്കളും , വിറ്റാമിനുകളും അടങ്ങിയിരിക്കുന്നതിനാൽ ആയുർവേദ ചികിത്സകളിൽ ഇവ ഉപയോഗിക്കാറുണ്ട് .

Tags: Peepal Tree
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies