മലയാള സിനിമയിലെ മുന്‍നിര നായകന്മാരെ വെച്ച് വിജയകരമായ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് അന്‍വര്‍ റഷീദ്. ഉസ്താദ് ഹോട്ടല്‍ എന്ന ദുല്‍ഖര്‍ ചിത്രത്തിനു ശേഷം ട്രാന്‍സിലൂടെയാണ് ഒരു ഫീച്ചര്‍ സിനിമയു മായി സംവിധായകന് പ്രേക്ഷകര്‍ക്കു മുന്നില്‍ വീണ്ടും എത്തുന്നത്. താര ദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയുമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് . വിവാഹ ശേഷം ഫഹദും നസ്രിയയും ഒരുമിച്ച് അഭിനയിച്ച ചിത്രമെന്ന പ്രത്യേകത കൂടി ട്രാന്‍സിനുണ്ട്. സിനിമ പൂര്‍ണമായും വിജയം കണ്ടില്ലെങ്കിലും ഫഹദിന്റെ ട്രാന്‍സിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്തങ്ങളായ രണ്ട് വേഷങ്ങളിലാണ് ഫഹദ് ചിത്രത്തില്‍ എത്തിയത്.
അമല്‍ നീരദാണ് ക്യാമറ. വിന്‍സന്റ് വടക്കന്‍ ആയിരുന്നു ചിത്രത്തിന് തിരക്കഥ. ജാക്സണ് വിജയ് സംഗീതവും പ്രവീണ്‍ പ്രഭാകര്‍ ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വഹിച്ചു. എന്നാല്‍ ഫ്രാന്‍സ് എന്ന ചിത്രത്തിനു വേണ്ടി ഫഹദ് ഫാസിലും അമല്‍ നീരദും സംവിധായകനായ അന്‍വര്‍ റഷീദിന്റെ കൈയ്യില്‍ നിന്ന് പ്രതിഫലമൊന്നും വാങ്ങിയിരുന്നില്ല. ഒരു സുഹൃത്ത് എന്ന നിലയില്‍ അവര്‍ നല്കിയ ആത്മവിശ്വാസത്തിനും സൗഹൃദത്തിനും തന്നില്‍ അര്‍പ്പിച്ച പൂര്‍ണ്ണ വിശ്വാസത്തിനും താന്‍ എന്നും കടപ്പെട്ടിരിക്കുന്നു എന്നും അന്‍വര്‍ റഷീദ് പറഞ്ഞു.
കന്യാകുമാരിയില്‍ താമസിക്കുന്ന ബിജു പ്രസാദ് എന്ന മോട്ടിവേഷന്‍ സ്പീക്കര്‍ പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടണായി മാറുന്ന കഥയാണ് ചിത്രത്തിലൂടെ പറഞ്ഞു പോകുന്നത്. സിനിമ ജീവിതത്തില്‍ താന്‍ ചെയ്ത മികച്ച കഥാപാത്രങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത് എന്ന് ഫഹദ് പറഞ്ഞു. ട്രാന്‍സ് തമിഴിലേക്ക് മൊഴിമാറ്റം ചെയ്യാനുള്ള ശ്രമത്തിലാണ് അമല്‍ നീരദ്. ദിലീഷ് പോത്തന്, ഗൗതം മേനോന്, സൗബിന് ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട. രാജമാണിക്യം, ചോട്ടാ മുംബൈ, അണ്ണന തമ്പി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഒരു സംവിധായകനാണ് അന്‍വര്‍ റഷീദ്.
Comments