അഗര്‍ത്തല: കൊറോണ ചികിത്സാ കേന്ദ്രങ്ങളില്‍ സ്വാമി വിവേകാനന്ദന്റെ പ്രബന്ധങ്ങള്‍ അടങ്ങിയ പുസ്തകം നല്കി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. പുസ്തകങ്ങള്‍ കൈമാറുന്ന ചിത്രങ്ങള്‍ അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ബലമാണ് ജീവിതം ദൗര്‍ബല്യം മരണമാണ് എന്ന വിവേകാനന്ദന്റെ വചനങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
കൊറോണ ചികിത്സ കേന്ദ്രങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് അദ്ദേഹം പുസ്തകങ്ങള്‍ കൈമാറിയത്. കൊറോണ രോഗികളെ പ്രചോദിപ്പിക്കുന്നതിനും മാനസികമായി ശക്തരാക്കുന്നതിനും വേണ്ടിയാണ് പുസ്തകങ്ങള്‍ കൈമാറിയതെന്ന് അദ്ദേഹം പറഞ്ഞു. ഈ പുസ്തകങ്ങള്‍ അവര്‍ വായിക്കുന്നതിനോടൊപ്പം വിവേകാനന്ദന്റെ ചിന്തകളില്‍ നിന്ന് മാനസികമായ ശക്തി നേടാന്‍ സാധിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കൊറോണയ്ക്കെതിരെ പോരാടുമ്പോള്‍ കരുത്തും ഊര്‍ജ്ജസ്വലതയും വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹംകുറിച്ചു. 9,195 കൊറോണ കേസുകളാണ് ത്രിപുരയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
Strength is life, weakness is death ~ Swami Vivekananda.
To keep the COVID 19 Patients motivated & mentally strong, we have decided to distribute books written on Swami Vivekananda to every COVID patient so that they can read these books and get inspired by his thoughts. pic.twitter.com/j81kTsfHbo
— Biplab Kumar Deb (@BjpBiplab) August 25, 2020
Comments