ന്യൂഡല്‍ഹി: രാജ്യത്തെ മണ്‍സൂണ്‍ കാല കെടുതി വിലയിരുത്താന്‍ ഇന്ന് കേന്ദ്രമന്ത്രിതല യോഗം. ന്യൂഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധനാണ് യോഗം. വെര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് യോഗം വിളിച്ചിരിക്കുന്നത്. സാങ്കേതിക രംഗത്തെ വിദഗ്ദരുടെ യോഗമാണ് നടക്കുന്നത്.
മണ്‍സൂണ്‍ കാലക്കെടുതി രൂക്ഷമായ പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. കൊറോണയുടെ വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ വിവിധ സംസ്ഥാനങ്ങളിലെ കെടുതികള്‍ അവലോകനം ചെയ്യും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പ്രധാനമായും പങ്കെടുത്തുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നദികളിലെ പ്രളയം, മുംബൈയിലെ വെള്ളക്കെട്ട്, കര്‍ണ്ണാടക, ആന്ധ്ര മേഖലയിലെ പ്രളയക്കെടുതി, കേരളത്തിലെ മലയിടിച്ചിലടക്കം നിരവധി പ്രദേശങ്ങളിലാണ് മണ്‍സൂണ്‍ മഴക്കാലം ദുരിതം വിതച്ചത്.
Comments