ഗുവാഹട്ടി: അസം പ്രകൃതിവാതക കിണറിലെ തീ അണയ്ക്കാനുള്ള ശ്രമം അവസാനഘട്ടത്തിലെന്ന് ദുരന്ത നിവാരണ സേന. ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ എണ്ണപ്പാടത്തിലെ പ്രകൃതിവാതക കിണറിലാണ് മെയ് 27ന് തീ പിടുത്തമുണ്ടായത്. തീന്‍സുകിയ ജില്ലയിലെ ബാഗ്ജാനിലാണ് വിശാലമായ എണ്ണപ്പാടം സ്ഥിതിചെയ്യുന്നത്. അഞ്ച് പ്രകൃതിവാതക കിണറുകളും 17 എണ്ണക്കിണറുകളും ഈ പ്രദേശത്തുണ്ട്.
രണ്ടു അഗ്നിശമന സേനാംഗങ്ങള്‍ കൊല്ലപ്പെട്ട അപകടത്തെ തുടര്‍ന്ന് കനത്ത മഴയും പ്രളയവും നടന്നിട്ടും തീ അണയ്ക്കാന്‍ സാധിച്ചിരുന്നില്ല. തീ അണയ്ക്കാനായി കിണറിനെ നശിപ്പിക്കാനായിരുന്നു ഒടുവിലെടുത്ത തീരുമാനം. കിണറിലെ വായു ഇല്ലാതാക്കാനുള്ള സ്ഫോടനം ആഗസ്റ്റ് 17ന് നടത്തിയെങ്കിലും തീ അണഞ്ഞില്ല. വീണ്ടു പരിശ്രമം നടത്തി കിണറിലേയ്ക്ക് ചെളിനിറച്ച് വാതകം വരാതെ നോക്കലാണ് നടത്തികൊണ്ടിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയാണ് പ്രദേശത്തുള്ളത്. ഇവര്‍ക്ക് സഹായത്തിനായി ചെളി നിറഞ്ഞ പ്രദേശത്തേക്ക് കരസേന ബയ്ലിപാലവും നിര്‍മ്മിച്ചിരുന്നു.
മൂന്നരകിലോമീറ്ററോളം താഴ്ചയിലാണ് കിണര്‍ തുരന്നിരിക്കുന്നതെന്നും അടുത്ത 36 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്നും സേന അറിയിച്ചു. ആകെ 2700 കുടുംബങ്ങളിലായി 3600 പേരെ രണ്ടു ദുരിതാശ്വാസ ക്യാമ്പുകളിലായി ബാഗ്ജാന്‍ ഗ്രാമത്തില്‍ നിന്നും മാറ്റി താമസിപ്പി ച്ചിരിക്കുകയാണ്.
Comments