ന്യൂഡല്‍ഹി: യുദ്ധാനന്തര ചികിത്സാ ഫണ്ട് വകമാറ്റിചിലവഴിക്കാറില്ലെന്ന് കരസേന വ്യക്തമാക്കി . സേന യുദ്ധസമയത്ത് പരിക്കേല്‍ക്കുന്നവരെ ചികിത്സിക്കാനും മറ്റ് സഹായങ്ങള്‍ക്കുമായി രൂപീകരിച്ചിട്ടുള്ള ഫണ്ട് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറില്ലെന്ന് അറിയിച്ചു. സൈന്യം ആയുധങ്ങളും മറ്റ് ഉപകരണങ്ങളും സ്വന്തമാക്കാന്‍ സൈനികരുടെ ക്ഷേമത്തിനായുള്ള തുകകള്‍ ഉപയോഗിക്കുന്നുവെന്ന പ്രചാരണമാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ തള്ളിയത്. വാര്‍ത്തകള്‍ അസത്യവും വസ്തുതാവിരുദ്ധവുമാണെന്നും സേനാ മേധാവി പറഞ്ഞു.
Reports in Social Media on donations to Armed Forces Battle Casualties Welfare Fund for purchase of weapons and equipment are not true. (1/2) pic.twitter.com/NC1IyMjGmi
— ADG PI – INDIAN ARMY (@adgpi) August 26, 2020
സമൂഹമാദ്ധ്യമങ്ങളിലൂടെ ആരോ പ്രചരിപ്പിക്കുന്ന അപവാദങ്ങളെ സൈന്യം തള്ളി. ‘ ആയുധങ്ങളും മറ്റ് ഉപകരണങ്ങളും വാങ്ങിക്കാന്‍ സൈനികരുടെ ചികിത്സാ ഫണ്ട് വകമാറ്റുന്നു എന്ന വാര്‍ത്തകള്‍ തെറ്റാണ്’സേനയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്.
സേനാംഗങ്ങളുടെ ക്ഷേമത്തിനായി ഒരു ഫണ്ട് സൈന്യം രൂപീകരിച്ചിട്ടുണ്ട്. അത് സേവനത്തിനിടെ പരിക്കേല്‍ക്കുന്നവരെ സഹായിക്കാനും അവരുടെ ബന്ധുക്കളെ സഹായിക്കാനുമാണ് ചിലവഴിക്കുന്നത്. അതില്‍ നിന്ന് ഒരു തുകപോലും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സൈന്യത്തിനാവില്ലെന്നും ട്വിറ്ററിലൂടെ സേന വിശദീകരിച്ചു.
Comments