ഐസോപോഡ് ഇനത്തിൽ പെട്ട (ഒരേ പോലത്തെ കാലുകളുള്ള ജീവികൾ ) മറ്റ് ജീവികളെ അപേക്ഷിച്ചു മുപ്പത് മടങ്ങ് വലുതാണെന്ന് മാത്രമല്ല ഒരു ദശകത്തിനിടയിൽ കണ്ടെത്തിയ ഏറ്റവും വലിയ ഐസോപോഡ് കൂടിയാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയ ഭീമാകാരനായ കടൽ പാറ്റ .
ഭീമാകാരനായ ഐസോപോഡുകൾ അന്യഗ്രഹ ജീവികളെ പോലെയും കടലിന്റെ അഗാധങ്ങളിൽ കാണപ്പെടുന്ന പുറംതോടുള്ള പാറ്റകളെയും പോലെ തോന്നിപ്പിക്കുന്ന ജീവികളാണ് . ഇരുപത് ഇഞ്ചു വരെ വലിപ്പം വെക്കാൻ സാധ്യത ഉള്ള ജീവികൾ കൂടിയാണിവർ . എങ്കിലും അടുത്തിടെ ഇന്തോനേഷ്യയിലെ ജാവൻ കടൽത്തീരത്ത് നിന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയ ഐസോപോഡ് ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിപ്പം കൂടിയ ഒന്നാണ് .
പതിമൂന്നിഞ്ചു നീളം ഉള്ള ഐസോപോഡ് ഈ ദശകത്തിൽ ആദ്യമായി കണ്ടെത്തിയ വലിപ്പം കൂടിയ ഒന്നാണ്. കൂടാതെ സ്റ്റാർ വാർസ് സിനിമകളിലെ വില്ലൻ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രൂപമുള്ള ഐസോപോഡിന് ശാസ്ത്രജ്ഞർ ഡാർത്ത് വാർഡർ എന്ന ചെല്ല പേരും നൽകിയിരിക്കുന്നു .ഇന്തോനേഷ്യൻ പദമായ “റകാസ” അല്ലെങ്കിൽ “ഭീമൻ” എന്നതിൽ നിന്നാണ് പുതിയ ഇനത്തിന് ഔദ്യോഗികമായി ബാത്ത്നോമസ് റക്സാസ എന്ന ശാസ്ത്രീയ നാമം നൽകിയിരിക്കുന്നത് .
ഭീമാകാരനായ ഐസോപോഡിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചത് ലീ കോംഗ് ചിയാൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ആണ് . ഏകദേശം പതിനായിരത്തില്പരം ഐസോപോഡ് ഇനങ്ങളാണ് സമുദ്രത്തിന്റെ അഗാധതയിൽ ഉള്ളത് . ഭീമാകാരന്മാരായ ഐസോപോഡുകൾ ഏകദേശം ഏഴര മുതൽ 14.2 ഇഞ്ച് നീളം വരെയാണ് സാധാരണ ഗതിയിൽ കാണാറുള്ളത്.
സൂകീസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ചു റകാസയെ അവയുടെ സവിശേഷമായ തലയുടെ ആകൃതിയും , തോടിന്റെ പ്രത്യേകതകളും , അടിവശത്തുള്ള അംശങ്ങളുടെ ഘടന കൊണ്ടും പ്രത്യേക ഐസോപോഡ് ഗണത്തിലേക്ക് തരംതിരിക്കപ്പെട്ടിട്ടുണ്ട് .വലിപ്പം കൂടാതെ ഐസോപോഡുകൾക്ക് സമാനതകൾ നിറഞ്ഞ ഒരുപാട് സവിശേഷതകൾ ഉണ്ട് . സമുദ്രങ്ങളുടെ അടിത്തട്ടിൽ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ജൈവവൈവിധ്യങ്ങളുടെ ഉത്തമ ഉദാഹരണമാണിത്.
Comments