പ്രകൃതി സൗന്ദര്യം നിറഞ്ഞ തെങ്കാശിയിലേക്ക് ഒരു യാത്ര
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

പ്രകൃതി സൗന്ദര്യം നിറഞ്ഞ തെങ്കാശിയിലേക്ക് ഒരു യാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2020, 01:34 pm IST
FacebookTwitterWhatsAppTelegram

പുനലൂരിൽ നിന്ന് ചെങ്കോട്ട വഴി പോയാൽ പ്രകൃതി സൗന്ദര്യം വാരികോരിയെറിഞ്ഞ അതിമനോഹാരിയായ തെങ്കാശിയിൽ എത്താം. തടാകങ്ങളും, ആമ്പൽപ്പൂക്കളും നിറഞ്ഞ തെങ്കാശിയിൽ ഗ്രാമത്തിന്റെ ചൂടും ചൂരും അനുഭവിച്ചറിയേണ്ട ഒന്നാണ്. മെയ് – ആഗസ്റ്റ് മാസങ്ങളിലാണ് കൂടുതലായും വിനോദ സഞ്ചാരികൾ തെങ്കാശിയിൽ എത്തുന്നത്. തെങ്കാശിയിലെ മഴയുടെ സൗന്ദര്യം ആസ്വദിക്കുവാനാണ് ആളുകൾ പ്രധാനമായും ഈ സമയം തിരഞ്ഞെടുക്കുന്നത്.

ദക്ഷിണകാശി എന്നർത്ഥം വരുന്ന തെങ്കാശിയിൽ നൂറിലധികം ശില്പഭംഗി വിടർത്തുന്ന ക്ഷേത്രങ്ങളുണ്ട്. ശിവക്ഷേത്രം, ഉലഗമ്മൻ ക്ഷേത്രം, കുലശേഖര നാഥൻ കണ്ണിമാരമ്മൻ ക്ഷേത്രം തുടങ്ങിയവ തെങ്കാശിയിൽ പ്രസിദ്ധമാണ്.  പ്രകൃതീദേവി കനിഞ്ഞനുഗ്രഹിച്ച ആ ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുക്കാൻ നിരവധി സിനിമാക്കാർ ഷൂട്ടിങ്ങിനായി തെങ്കാശിയിൽ വരാറുണ്ട്. ഒട്ടനേകം സിനിമകളിലും തെങ്കാശി അവതരിക്കപ്പെട്ടിട്ടുണ്ട്. കാർഷിക ജീവിതം നയിക്കുന്ന  ജനതയാണ് തെങ്കാശിക്കാർ. പല തരത്തിലുള്ള വിളവുകൾ തെങ്കാശിയിൽ നടത്താറുണ്ട്.

തണ്ണീർത്തടങ്ങളും, ആമ്പൽപ്പൂക്കളുമാണ് തെങ്കാശിയിലെ പ്രധാന ആകർഷണം. തണ്ണീര്തടങ്ങളിൽ വർണ്ണചിറകു വിരിച്ചെത്തുന്ന ആയിരകണക്കിന് പക്ഷികളും സഞ്ചാരികൾക്ക് കൗതുകം നൽകുന്ന കാഴ്ചയാണ്. ഫോട്ടോഗ്രഫി, വിഡിയോഗ്രഫി തുടങ്ങിയവയ്‌ക്കും അനുയോജ്യമായ സ്ഥലമാണ് തെങ്കാശി. ബൈനോക്കുലറുമായി ധാരാളം പക്ഷി നിരീക്ഷകരും ഇവിടെ എത്താറുണ്ട്. തെങ്കാശിയിലെ മധുര ഫാമും പ്രകൃതിരമണീയമാണ്. പ്രകൃതി നിരീക്ഷണത്തിന് അനുയോജ്യമായ സങ്കേതമാണ് മധുര ഫാം. ഫാമിനു സമീപത്തുതന്നെ വനപ്രദേശങ്ങളും, കാടും ഉണ്ട്. കാട്ടിലെ വന്യ മൃഗങ്ങളും, കാട്ടാനകളും ഇടയ്‌ക്ക് കൃഷി കയ്യേറാൻ വരാറുണ്ട്. നെല്ലും ,കൂർക്കയുമാണ് പ്രധാനമായിട്ട് തെങ്കാശിയിൽ കൃഷി ചെയുന്നത്. പശ്ചിമഘട്ടമലനിരകളുടെ താഴ്വാരത്തിൽ സ്ഥിതി ചെയുന്ന തെങ്കാശിയിൽ ക്ഷേത്രങ്ങൾ പോലെ തന്നെ ക്രിസ്ത്യൻ ദേവാലയങ്ങളും മുസ്ലിം പള്ളികളും സ്ഥിതി ചെയ്യുന്നുണ്ട്.

Tags: traveltenkasi
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

നീലക്കായലും പച്ചത്തുരുത്തും പ്രണയം മൊഴിയുമ്പോൾ: കൊല്ലത്തെ അത്ഭുതപ്പെടുത്തുന്ന ഹണിമൂൺ കേന്ദ്രങ്ങൾ

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

ആലപ്പുഴയിലെ മധുവിധു: കായൽക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയയാത്ര

Latest News

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്; ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്; ശക്തമായ അന്വേഷണം വേണം: ഡോ. ഹാരിസ് ചിറക്കൽ

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies