തിരുവനന്തപുരം : പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനം നൊന്ത് തിരുവനന്തപുരത്ത് ഒരു ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ സംസ്ഥാനമാകെ വ്യാപക പ്രതിഷേധം.
യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് തടയാൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിനിടയാക്കി . തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവമോർച്ച പ്രവർത്തകർ സുൽത്താൻ പേട്ട ജംഗ്ഷൻ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
നേരത്തേ അനുവിന്റെ വീട്ടിലെത്തിയ സികെ ഹരീന്ദ്രൻ എം എൽ എക്ക് എതിരെ പ്രതിഷേധമുണ്ടായി. യുവമോർച്ച പ്രവർത്തകരാണ് പ്രതിഷേധിച്ചത്. പി എസ് സിയെ ന്യായീകരിച്ച എം എൽ എന്നാരോപിച്ച് പ്രതിഷേധിച്ചവരെ മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
അതേ സമയം ജോലി ലഭിക്കാത്ത മനോവിഷമത്തില്‍ ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിക്കും പിഎസ് സി ചെയര്‍മാനുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.















