ബുള്ളറ്റിനെ പൂജിക്കുന്ന നാട്ടിലേക്ക് ഒരു യാത്ര..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബുള്ളറ്റിനെ പൂജിക്കുന്ന നാട്ടിലേക്ക് ഒരു യാത്ര..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2020, 10:20 am IST
Facebook
Twitter
WhatsAppTelegram

കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ് സിനിമ കണ്ട എല്ലാവരുടെയും മനസിൽ കയറി കൂടിയ ഒന്നാണ് രാജസ്ഥാനിലെ ബുള്ളറ്റ് ക്ഷേത്രം. ഭാരതത്തിലെ നിരവധി ക്ഷേത്രങ്ങളിൽ ഒന്ന് മാത്രമാണ് ഇതും. എന്നാൽ 350CC ബുള്ളറ്റിനെ പൂജിക്കുന്ന ഈ ക്ഷേത്രം അത്ര സാധാരണ ക്ഷേത്രം അല്ല എന്ന് തന്നെ പറയാം. ഒരു ബുള്ളറ്റിനെ പൂജിക്കുന്നു എന്ന് പറയുന്നതിൽ പുതുമയില്ലെങ്കിലും അറിയണം ഈ ക്ഷേത്രത്തെ കുറിച്ച്.

രാജസ്ഥാനിലെ ബോധ്പൂരിനടുത്ത് ഛോട്ടില എന്ന സ്ഥലത്താണ് ബുള്ളറ്റ് ക്ഷേത്രം കാണാൻ സാധിക്കുക. ഓം ബന്ന അഥവാ ബുള്ളറ്റ് ബാബ എന്ന പേരിലാണ് ഇവർ ഈ ബുള്ളറ്റ് ദൈവത്തെ വിളിക്കുന്നത്. വണ്ടി വാങ്ങൽ, വിൽക്കൽ, സുരക്ഷിതമായ യാത്ര എന്നിവയ്‌ക്കെല്ലാം ഭക്തജനങ്ങൾ ബാബയുടെ അനുഗ്രഹം വാങ്ങാൻ ഇവിടെ എത്താറുണ്ട്.

ഈ ക്ഷേത്രത്തിന് പിന്നിലെ കഥ പറയാം. 1991ൽ സംഭവിച്ച സംഭവമാണിത്. അച്ഛൻ സമ്മാനമായി നൽകിയ റോയൽ എൻഫീൽഡ് ബൈക്കുമായി കൂട്ടുകാർക്കൊപ്പം കറങ്ങാനിറങ്ങിയ ഓംബനസിംഗുമായാണ് ഈ ക്ഷേത്രത്തിന്റെ കഥ ബന്ധപ്പെട്ട് കിടക്കുന്നത്. കൂട്ടുകാരോടൊത്ത് യാത്ര ചെയ്തിരുന്ന ഓംബനസിംഗിന്റെ ബൈക്ക് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയും ഓംബനസിംഗ് മരണപ്പെടുകയും ചെയ്തു. അപകടത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ബൈക്ക് പിറ്റേ ദിവസം കാണ്മാനില്ല. അന്വേഷണത്തിനൊടുവിൽ അപകടം നടന്ന സ്ഥലത്ത് ബുള്ളറ്റ് കണ്ടെത്തി. ആരെങ്കിലും സ്റ്റേഷനിൽ നിന്ന് ഈ സ്ഥലത്ത് കൊണ്ടിട്ടതാകും എന്ന് കരുതിയ പൊലീസുകാർ സ്റ്റേഷനിൽ വാഹനം തിരിച്ച് എത്തിച്ച ശേഷം ബുള്ളറ്റിലെ പെട്രോൾ ഊറ്റികളഞ്ഞു. എന്നാൽ പിറ്റേദിവസവും ബൈക്ക് കാണാതാവുകയും അപകടസ്ഥലത്ത് വെച്ച് കണ്ടെത്തുകയും ചെയ്തു. സംഭവം ആവർത്തിച്ചതിനെ തുടർന്ന് പൊലീസുകാർ ബുള്ളറ്റ് ഓംബനസിംഗിന്റെ വീട്ടുകാർക്ക് നൽകി. അവർ ഗുജറാത്തിലെ ഒരാൾക്ക് അത് വിൽക്കുകയുണ്ടായി. എന്നാൽ ബുള്ളറ്റ് വീണ്ടും അപകട സ്ഥലത്തേക്ക് തന്നെ തിരിച്ചെത്തി. ഈ കഥ നാട്ടിൽ പ്രചരിക്കുകയും രാത്രി കാലങ്ങളിൽ ഇത് വഴി ആരും സഞ്ചരിക്കാതാവുകയും ചെയ്തു. ഇത് വഴി സഞ്ചരിക്കുന്നവർ മദ്യം ചോദിക്കുന്ന ഒരു ചെറുപ്പക്കാരനെ കണ്ടതായും പറയപ്പെടുന്നു. ഓംബനസിംഗ് എന്ന ചെറുപ്പക്കാരനും മദ്യപിച്ചിരുന്നു. തുടർന്ന് ആളുകൾ ഓംബനസിംഗിന്റെ ബുള്ളറ്റിനെ പ്രതിഷ്ഠയായി കാണുകയും ആരാധിക്കാൻ ആരംഭിക്കുകയും ചെയ്തു. കാണിക്കയായി മദ്യമാണ് സമർപ്പിക്കുക.

ഇത് വഴി പോകുമ്പോൾ വാഹനം നിർത്തി അമ്പലത്തിൽ തൊഴുത് പോകണം എന്നാണ്. അല്ലാത്തപക്ഷം അപകട മരണം ഉണ്ടാകുമെന്നാണ് ഇവിടത്തുകാർ പറയുന്നത്. ബുള്ളറ്റിന് മുകളിലൂടെ ബിയർ ഒഴിച്ച് അഭിഷേകം ചെയ്യുന്നതിലൂടെ ബുള്ളറ്റ് ബാബയെ പ്രീതിപ്പെടുത്താം എന്നാണ് വിശ്വാസം. കൂടാതെ ആഗ്രഹ സഫലീകരണത്തിന് വേണ്ടി ക്ഷേത്രത്തിന് സമീപം കാണുന്ന ഉണങ്ങിയ മരത്തിൽ തൂവാലകൾ കെട്ടിയിടുന്ന ഒരു ചടങ്ങും ഈ ക്ഷേത്രത്തിൽ ഉണ്ട്. ക്ഷേത്രത്തിന് മുന്നിലെത്തുമ്പോൾ ഹോൺ മുഴക്കണം എന്നതാണ് മറ്റൊരു വഴിപാട്.

ബാബയുടെ ശക്തിയുമായി ബന്ധപ്പെട്ടുള്ള നിരവധി കഥകൾ ഗ്രാമീണർക്കിടയിലുണ്ട്.

Tags: rajasthantraveler
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies