ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ആദര്‍ശത്തോടും ലക്ഷ്യത്തോടുകൂടി ജീവിച്ച മഹത് വ്യക്തി സമൂഹത്തിലെ ജാതീയ തിന്മകള്ക്കും തൊട്ടുകൂടായ്മയ്ക്കും എതിരെ പോരാടിയ നവോത്ഥാനനായകന്‍ ചെമ്പഴന്തിയില്‍ ജനിച്ച നാണുവെന്ന ശ്രീനാരായണഗുരു. ചെറുപ്പം മുതല്‍ മനുഷ്യത്വത്തിനു പ്രാധാന്യം നല്കിയ വ്യക്തി.
കുട്ടിയായിരിക്കെ തന്റെ വീട്ടിലേക്ക് നടന്നു പോകുന്ന വഴിയില്‍ ഒരു ചെറിയ കുടിലിന്റെ മുറ്റത്ത് അരി തിളച്ചു മറിയുന്നത് കണ്ട നാണു അടുപ്പില്‍ നിന്നും കലം ഇറക്കി വെച്ചു. വീട്ടിലെത്തിയപ്പോള്‍ എന്തോ കുറ്റം ചെയ്ത പോലെയാണ് മറ്റുള്ളവരുടെ സംസാരം. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ആയിരുന്നത്രെ അവര്‍. ആ കുഞ്ഞിന് ഒന്നും മനസ്സിലായിരുന്നില്ല. അമ്മയുടെ കണ്ണിലേക്ക് സങ്കടത്തോടെ നോക്കി ആ കുഞ്ഞു ചോദിച്ചു ഞാന്‍ ആ കലം ഇറക്കിവെച്ചില്ലായിരുന്നെങ്കില് അവര്‍ ഇന്ന് പട്ടിണി കിടക്കേണ്ടി വരില്ലായിരുന്നോ എന്ന്. അതെ അതാണ് സത്യം ആ ചോദ്യത്തിനെ നേരിടാന്‍ ആര്‍ക്കുമായില്ല. പിന്നീട് ഗുരു ചോദിച്ച ചോദ്യങ്ങളെല്ലാം തന്നെ സമൂഹത്തിലെ നീതിക്കും നന്മയ്ക്കും വേണ്ടിയുള്ളതായിരുന്നു. സ്നേഹത്തോളം വലുതായി മറ്റെന്താണുള്ളത്.
ഇവിടെ ജാതിക്കും മതത്തിനും സ്ഥാനമില്ല ദൈവമാണ് സ്നേഹം. 1988 ഒരു ശിവരാത്രി നാളില്‍ താഴ്ന്ന ജാതിക്കാര്‍ക്കായി അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തി. ഈ പ്രതിഷ്ഠയെ ചോദ്യം ചെയ്ത സവര്‍ണരോട് ഞാന്‍ പ്രതിഷ്ഠിച്ചത് എന്റെ ശിവനെ ആണെന്നായിരുന്നു ഗുരുവിന്റെ മറുപടി. സവര്‍ണ്ണ മേധാവിത്വം നിലനിന്നിരുന്ന ആ കാലത്ത് കേരളത്തിലും തമിഴ്നാട്ടിലുമായി നാല്പത്തിയഞ്ചോളം ക്ഷേത്രങ്ങള്‍ ശ്രീനാരായണഗുരു സ്ഥാപിച്ചു. 1905 ല്‍ ഗുരുവിന്റെ സാമൂഹിക പരിഷ്കരണങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഡോക്ടര്‍ പല്‍പ്പുവിന്റെ നേതൃത്വത്തില്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗം (എസ്എന്‍ഡിപി) സ്ഥാപിച്ചു.
Comments