ചെന്താമര കേസിൽ 'AI' വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2026, 01:44 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ അന്വേഷണ സംഘത്തിന്റെ പ്രവർത്തനത്തെ അഭിനന്ദിച്ച് കോടതി. വെറും 56 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതാണ് കോടതിയുടെ പ്രത്യേക പ്രശംസയ്‌ക്ക് ഇടയാക്കിയത്. കൂട്ടായ പരിശ്രമത്തിലൂടെയാണ് കേസ് തെളിയിച്ചതെന്നും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ കോടതി പൂർണമായും അംഗീകരിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

വിചാരണയ്‌ക്കിടെ പ്രതിഭാഗം അഭിഭാഷകൻ ചാറ്റ് ജിപിടി (ChatGPT) ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കിയിരുന്നുവെന്നും, ആ ചോദ്യങ്ങളെയെല്ലാം കൃത്യമായി നേരിടാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിക്കുമെന്ന് അന്വേഷണ സംഘം നേരത്തേ തന്നെ പ്രതീക്ഷിച്ചിരുന്നുവെന്നും അവർ പറഞ്ഞു. 2025 ഫെബ്രുവരി 3-ന് മുൻ ഡിഐജിയുടെ നേതൃത്വത്തിൽ നടത്തിയ മോക് ട്രയൽ അന്വേഷണത്തിന് വലിയ സഹായമായെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ആ മോക് ട്രയലിൽ മുൻ ഡിഐജി പ്രതിഭാഗം അഭിഭാഷകന്റെ വേഷവും മുൻ എസ്.പി. അജിത് കുമാർ ജഡ്ജിയുടെ വേഷവും ഏറ്റെടുത്തപ്പോൾ, അന്വേഷണ ഉദ്യോഗസ്ഥൻ അന്വേഷണ സംഘത്തെ പ്രതിനിധീകരിച്ചായിരുന്നു വിചാരണ പരിശീലനം നടത്തിയത്.

മോക് ട്രയലിൽ ചോദിച്ചതിലുപരി കാര്യമായ പുതിയ ചോദ്യങ്ങൾ പിന്നീട് കോടതിയിലും ഉയർന്നില്ലെന്നും, വിചാരണയ്‌ക്ക് മുന്നോടിയായി നടത്തിയ തയ്യാറെടുപ്പുകൾ അന്വേഷണത്തിന് നിർണായകമായെന്നും അന്വേഷണ സംഘം പറഞ്ഞു.

ദൃക്സാക്ഷികളെ കണ്ടെത്തുന്നത് ഏറെ ദുഷ്കരമായിരുന്നുവെന്നും, പിന്നീട് കണ്ടെത്തിയ പ്രധാന സാക്ഷിയായ ഗിരീഷ് കോടതിയിൽ കൂറുമാറിയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രധാന സാക്ഷികളുടെ മൊഴികൾ ക്രിമിനൽ നടപടിക്രമപ്രകാരം മുൻകൂട്ടി രേഖപ്പെടുത്തിയിരുന്നു. ഭാവിയിൽ മൊഴിമാറ്റത്തിന് സാധ്യത കണക്കിലെടുത്ത് അവരുടെ Google Timeline വിവരങ്ങളും ശേഖരിക്കുകയും, സംഭവസമയത്ത് അവർ ഉണ്ടായിരുന്ന സ്ഥലങ്ങളുടെ കൃത്യമായ മാപ്പ് തയ്യാറാക്കി കോടതിയിൽ സമർപ്പിക്കുകയും ചെയ്തതായി അന്വേഷണ സംഘം അറിയിച്ചു.

പ്രതിഭാഗം അഭിഭാഷകൻ ജേക്കബ് മാത്യു സമാധാനപരമായ സമീപനത്തിലൂടെ അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ ശ്രമിച്ച പ്രഗൽഭനായ അഭിഭാഷകനായിരുന്നുവെന്നും, പ്രതിക്ക് പ്രതികൂലമാകുന്ന ചോദ്യങ്ങൾ ഒഴിവാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നുവെന്നും അന്വേഷണ സംഘം പ്രതികരിച്ചു.

Tags: ChatGPT Court CaseKerala Crime InvestigationPalakkad Double MurderNenmara Double MurderChenthamara Case
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies