ശിവലിംഗത്തെ അഭിഷേകം ചെയ്യുന്ന ഗംഗ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

ശിവലിംഗത്തെ അഭിഷേകം ചെയ്യുന്ന ഗംഗ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2020, 10:34 am IST
FacebookTwitterWhatsAppTelegram

വയനാട്ടിലെ മീനങ്ങാടിയിലാണ് മാനികാവ് ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആറായിരം വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അവുടെയളള നീരുറവയാണ്. സ്വയം ഭൂവായ ശിവലിംഗത്തെ എപ്പോഴും നിര്‍ത്താതെ അഭിഷേകം ചെയ്തു കൊണ്ടിരിക്കുന്ന തീര്‍ത്ഥജല പ്രവാഹം ആരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ശിവഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടാണ് ജലധാര. അതുകൊണ്ട് തന്നെ ഒരിക്കലും അവസാനിക്കാത്ത ഈ ജലപ്രവാഹം ഭഗവാന്റെ നിത്യ പ്രീതിക്കു കാരണമാണ്. ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള കാടിന്റെ ഉള്‍ഭാഗത്തു നിന്നാണ് ഈ നീരുറവ വരുന്നത്. ഗംഗയായിട്ടാണ് ഇതിനെ കാണുന്നത്.

ഔഷധ ചെടികളും മരങ്ങളുമായി സമ്പുഷ്ടമാണ് ക്ഷേത്ര പരിസരം. പണ്ടു കാലത്ത് ഈ കാടിനുളളില്‍ മുനിമാര്‍ തപസ്സ് ചെയ്തിരുന്നു എന്നും തപസ്സിനൊടുവില്‍ ശിവ ഭഗവാന്‍ ഗംഗയോടൊപ്പം സ്വയം ഭൂവായി പ്രത്യക്ഷപ്പെട്ടു എന്നുമാണ് ഐതിഹ്യം. അന്നു മുതല്‍ ഈ തീര്‍ത്ഥ ജല പ്രവാഹവും ഇവിടെയുണ്ട്. മഹാമുനിക്കാവാണ് പിന്നീട് മാനികാവായി മാറിയത്. 1986-ല്‍ വയനാട്ടില്‍ കടുത്ത അനുഭവപ്പെട്ടപ്പോള്‍ ഈ നീരുറവ മാത്രം വറ്റിയിരുന്നില്ല. കൂടാതെ മഴക്കാലത്ത് വെള്ളം കലങ്ങിയാലും ക്ഷേത്രത്തിലെ നീരുറവ തെളിഞ്ഞു തന്നെയായിരിക്കും.

അതുകൊണ്ട് തന്നെ ക്ഷേത്രത്തില്‍ അഭിഷേകം ചെയ്തു വരുന്ന ജലം കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഇരുപത്തിയെട്ട് ഏക്കറില്‍ പരന്നു കിടക്കുന്ന ഈ ക്ഷേത്ര പരിസരത്തിന്റെ ഒരു ഭാഗം നക്ഷത്രവനവും ഒരു ഭാഗം പുണ്യവനവുമാണ്. ജാതിമത ഭേദമന്യേ ആര്‍ക്കും ക്ഷേത്രത്തില്‍ വരാവുന്നതാണ്. രാവിലെ 6 മുതല്‍ 11.30 വരെയും വൈകുന്നേരം 4.30 മുതല്‍ 8.30 വരെയുമാണ് ക്ഷേത്രത്തിലെ പൂജാസമയം. ചരിത്ര പ്രാധാന്യമുള്ള ഈ ക്ഷേത്രം ടിപ്പുവിന്റെ പടയോട്ട കാലത്ത് കൊളളയടിക്കുകയും തകര്‍ക്കുകയും ചെയ്തിരുന്നു എന്നു പറയപ്പെടുന്നു.

 

Tags: wayanadu
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies