ബര്‍ലിന്‍: റഷ്യയുടെ പ്രതിപക്ഷ നേതാവ് അലെക്സി നവാല്‍നി വിളയത്തില്‍ അതൃപ്തി അറിയിച്ച് ജര്‍മ്മനി. സൈബീരിയയില്‍ വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് നവാല്‍നി അബോധാവസ്ഥയിലാവുകയായിരുന്നു. തുടര്‍ന്നാണ് ജര്‍മ്മനിയില്‍ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ടത്.
സംഭവം നടന്ന് രണ്ടാഴ്ചയായിട്ടും റഷ്യ സംഭവത്തെക്കുറിച്ച് ഒന്നും പറയാത്തതില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ മെര്‍ക്കല്‍ നേരിട്ടാണ് പുടിനെ അതൃപ്തി അറിയിച്ചത്. സ്ഥിതി ഗുരുതരമായി തുടരുന്ന നവാല്‍നിയ്ക്ക് ചായയില്‍ വിഷം നല്‍കിയെന്നാണ് പ്രാഥമിക നിഗമനം. ഞെരമ്പുകളെ തളര്‍ത്തുന്ന നെവിചോക് എന്ന വിഷമാണ് നല്‍കിയതെന്ന് കണ്ടെത്തിയിരുന്നു.
ബര്‍ലിനിലെ ചാരൈറ്റ് ആശുപത്രിയില്‍ വെച്ച് ജര്‍മ്മന്‍ സൈന്യം നടത്തിയ പരിശോധനയിലാണ് നെവിചോക് എന്ന രാസവസ്തുവിന്റെ സാന്നിദ്ധ്യം തെളിഞ്ഞതെന്നാണ് ജര്‍മ്മനി വ്യക്തമാക്കിയിരിക്കുന്നത്. രാസായുധമായി ഉപയോഗിക്കുന്ന രാസവസ്തുവാണിതെന്നും ചാരന്മാരാണ് ഇത്തരം കൊടിയ വിഷം ഉപയോഗിക്കുന്നതെന്നും ജര്‍മ്മന്‍ സൈന്യം കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.
Comments