മാഡ്രിഡ്: ഫുട്‌ബോള്‍ ലോകത്ത് ആശങ്കയായി കൊറോണ വൈറസ്. കളിക്കാരില്‍ രോഗബാധ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സൂപ്പര്‍ സ്‌ട്രൈക്കറായ ഡീഗോ കോസ്റ്റക്ക് കൊറോണ സ്ഥിരീകരിച്ചു.
പ്രീ സീസണിന് മുന്നോടിയായുള്ള കൊറോണ പരിശോധനയിലാണ് ഡീഗോ കോസ്റ്റയ്‌ക്ക് രോഗം സ്ഥിരീകരിച്ചത്. കോസ്റ്റക്കു പുറമെ അത്‌ലറ്റിക്കോ മാഡ്രിഡിലെ തന്നെ സാന്റിയാഗോ അരിയാസിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അവസാന സീസണ്‍ പൂര്‍ത്തിയാക്കി താരങ്ങള്‍ അവധി ആഘോഷിക്കാന്‍ പോയിരുന്നു. ഇതിനിടെയാകാം കളിക്കാര്‍ക്ക് രോഗം ബാധിച്ചതെന്നാണ് വിലയിരുത്തല്‍. ഇരുവരെയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നേരത്തെയും അത്‌ലറ്റിക്കോ മാഡ്രിഡിലെ താരങ്ങള്‍ക്ക് കൊറോണ ബാധിച്ചിരുന്നു. ഇതിനു പുറമെ, ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് നെയ്മര്‍ ഉള്‍പ്പെടെ പാരിസ് സെയ്ന്റ് ജര്‍മ്മനിലെ മൂന്ന് പ്രമുഖ താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നെയ്മര്‍, എയ്ഞ്ചല്‍ ഡി മരിയ, ലിയോ പരേഡ് എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്.















