ഖ്വാജ ആസിഫ് മാനസികമായി അസ്ഥിരന്‍; കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവില്ല; മോദിയെ പരിഹസിച്ചതിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖ്വാജ ആസിഫ് മാനസികമായി അസ്ഥിരന്‍; കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവില്ല; മോദിയെ പരിഹസിച്ചതിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2026, 04:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെയ്‌ഷെല്‍സ് സര്‍ക്കാര്‍ സമ്മാനിച്ച പരമോന്നത പരിസ്ഥിതി ബഹുമതിയെ വിമര്‍ശിച്ച പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന് ഇന്ത്യയുടെ കടുത്ത മറുപടി. വിഷയത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ അസംബന്ധ പരാമര്‍ശങ്ങള്‍ നടത്തുകയാണ് ഖ്വാജ ആസിഫ് ചെയ്യുന്നതെന്നും, അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

മോദിക്ക് ലഭിച്ച ‘ഗാര്‍ഡിയന്‍ ഓഫ് ദ ബ്ലൂ ഹൊറൈസണ്‍’ പുരസ്‌കാരത്തെ ‘കൃത്രിമമായി സൃഷ്ടിച്ച ബഹുമതി’യെന്നാണ് ഖ്വാജ ആസിഫ് വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവില്ലാത്തതിനാലാണ് അദ്ദേഹം ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതെന്നും, പാകിസ്താന്റെ നിലവിലെ അവസ്ഥ തന്നെയാണ് ഇത്തരമൊരു വ്യക്തി പ്രതിരോധമന്ത്രിയായിരിക്കുന്നതിലൂടെ വ്യക്തമാകുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

‘ഖ്വാജ ആസിഫ് മാനസികമായി അസ്ഥിരനാണെന്നത് പരസ്യമായ രഹസ്യമാണ്. വ്യക്തമായ വിവരമില്ലാത്ത വിഷയങ്ങളില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് സമയം കളയുകയാണ് അദ്ദേഹം. ഇത് പാകിസ്താന്റെ നേതൃത്വത്തിന്റെ നിലവാരം തന്നെയാണ് കാണിക്കുന്നത്,’ എന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണമെന്ന് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്തു.

സെയ്‌ഷെല്‍സ് സര്‍ക്കാര്‍ അടുത്തിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത പരിസ്ഥിതി ബഹുമതിയായ ‘ഗാര്‍ഡിയന്‍ ഓഫ് ദ ബ്ലൂ ഹൊറൈസണ്‍’ പുരസ്‌കാരം സമ്മാനിച്ചത്. പരിസ്ഥിതി സംരക്ഷണം, ഹരിതവികസനം, സുസ്ഥിര വികസനം എന്നീ മേഖലകളില്‍ ആഗോളതലത്തില്‍ നല്‍കിയ നേതൃത്വത്തിന്റെയും സംഭാവനകളുടെയും അംഗീകാരമായാണ് പുരസ്‌കാരം നല്‍കിയതെന്ന് സെയ്‌ഷെല്‍സ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതേ പുരസ്‌കാരത്തെ പരിഹസിച്ച ഖ്വാജ ആസിഫിന്റെ പ്രസ്താവനയാണ് ഇപ്പോള്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പുതിയ വാക്‌പോരിന് വഴിവെച്ചിരിക്കുന്നത്.

Tags: Mentally UnstableGovernment Sources SlamPak's Khawaja AsifAttack On PM Modi
ShareTweetSendShare

More News from this section

മത്സ്യബന്ധനത്തിനിടെ ബോട്ട് തകരാറിലായി; ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി; തിരച്ചലിന് നാവികസേനയുടെ ഹെലികോപ്റ്ററുകളും

കാമുകിയെ കാണാന്‍ അതിര്‍ത്തി കടന്നു; ഒടുവില്‍ മൂന്ന് മിനിറ്റിന്റെ കൂടിക്കാഴ്ച, പിന്നാലെ പാകിസ്ഥാനിലേക്ക് മടക്കം

കിണറ്റിൽ വീണ കാളയെ രക്ഷിക്കാൻ ശ്രമം ദുരന്തമായി; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

രാജസ്ഥാനില്‍ 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി; റിഫൈനറിയും വിമാനത്താവള ടെര്‍മിനലും ഉള്‍പ്പെടെ വമ്പന്‍ പ്രഖ്യാപനങ്ങള്‍

ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍

Latest News

ഖ്വാജ ആസിഫ് മാനസികമായി അസ്ഥിരന്‍; കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവില്ല; മോദിയെ പരിഹസിച്ചതിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies