25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2026, 03:52 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍ വീണ്ടും വിവാഹിതനായി. ദീര്‍ഘകാല സുഹൃത്തും ജീവിതപങ്കാളിയുമായ ഗൗരി സ്പ്രാറ്റിനെയാണ് താരം വിവാഹം ചെയ്തത്. ജൂലൈ 5-ന് മുംബൈയിലെ ബാന്ദ്രയിലുള്ള ആമിറിന്റെ വസതിയില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ആഡംബരങ്ങളൊന്നുമില്ലാതെ ലളിതമായ രജിസ്റ്റര്‍ വിവാഹമായിരുന്നു.

ആമിറിന്റെയും ഗൗരിയുടെയും കുടുംബാംഗങ്ങള്‍ക്കൊപ്പം മക്കളും ചടങ്ങില്‍ സാന്നിധ്യം അറിയിച്ചു. ആമിറിന്റെ മക്കളായ ജുനൈദ് ഖാനും ഇറ ഖാനും വിവാഹത്തിന് മുന്നോടിയായി വീട്ടിലെത്തിയ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടി. സംവിധായകന്‍ അശുതോഷ് ഗോവാരിക്കര്‍, നടി എല്ലി അവ്റാം എന്നിവരുള്‍പ്പെടെയുള്ള അടുത്ത സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയുടെ പുതിയ വെബ് സീരീസിന്റെ പ്രീമിയര്‍ ചടങ്ങില്‍ ജൂലൈ 5-ന് വിവാഹിതനാകുമെന്ന് ആമിര്‍ തന്നെ മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. ആമിറും ഗൗരിയും തമ്മിലുള്ള ബന്ധം വര്‍ഷങ്ങളുടെ സൗഹൃദത്തിലൂടെയാണ് പ്രണയമായി വളര്‍ന്നത്. ഏകദേശം 25 വര്‍ഷം മുമ്പ് പരിചയപ്പെട്ട ഇരുവരും 2024-ല്‍ ആമിറിന്റെ ബന്ധുവായ നുസ്രത് ഖാന്‍ വഴിയാണ് വീണ്ടും അടുത്തത്.

പിന്നീട് ആരംഭിച്ച സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. കഴിഞ്ഞ വര്‍ഷം തന്റെ 60-ാം ജന്മദിനാഘോഷത്തിനിടെ ഗൗരിയെ ജീവിതപങ്കാളിയായി ആമിര്‍ ഔദ്യോഗികമായി പരിചയപ്പെടുത്തിയിരുന്നു. ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന ഗൗരി പിന്നീട് മുംബൈയിലേക്ക് താമസം മാറി. കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും ബാന്ദ്രയിലെ വസതിയില്‍ ഒരുമിച്ചായിരുന്നു താമസം. നിലവില്‍ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ വിവിധ പ്രവര്‍ത്തനങ്ങളിലും ഗൗരി സജീവമായി പങ്കാളിയാണ്.

ആമിര്‍ ഖാന്റെ മൂന്നാം വിവാഹമാണിത്. 1986-ല്‍ റീന ദത്തയെ വിവാഹം ചെയ്ത താരം 2002-ല്‍ വേര്‍പിരിഞ്ഞു. ആ ബന്ധത്തില്‍ ജുനൈദ് ഖാനും ഇറ ഖാനും ജനിച്ചു. പിന്നീട് 2005-ല്‍ സംവിധായിക കിരണ്‍ റാവുവിനെ വിവാഹം ചെയ്ത ആമിറിന് ആസാദ് എന്ന മകനുണ്ട്. 2021-ല്‍ വിവാഹമോചനം നേടിയെങ്കിലും മകന്റെ കാര്യങ്ങളിലും വിവിധ പ്രൊഫഷണല്‍ പദ്ധതികളിലും ആമിറും കിരണ്‍ റാവുവും ഇന്നും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

ആമിര്‍-ഗൗരി വിവാഹവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സിനിമാ ലോകത്തുനിന്നും ആരാധകരില്‍നിന്നും സാമൂഹികമാധ്യമങ്ങളിലൂടെയും ആശംസാപ്രവാഹമാണ് ഉയരുന്നത്.

Tags: MarriedAmeer KhanGowri
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies