ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി; മലയാളി വ്ലോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ അറസ്റ്റില്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി; മലയാളി വ്ലോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ അറസ്റ്റില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2026, 05:58 pm IST
Facebook
Twitter
WhatsAppTelegram

ഷാര്‍ജ: ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ അബദ്ധത്തില്‍ ലൈവായി പുറത്തായതിന് പിന്നാലെ മലയാളി വ്ലോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ അറസ്റ്റിലായി. ‘എന്റെ കാസെറ്റ്’ എന്ന സോഷ്യല്‍ മീഡിയ പേജിലൂടെ ശ്രദ്ധ നേടിയ ഹക്കീമിനെ ഷാര്‍ജ പോലീസാണ് കസ്റ്റഡിയിലെടുത്തത്. ലഹരിവിരുദ്ധ പ്രവര്‍ത്തകനെന്ന പ്രതിച്ഛായയിലായിരുന്നു ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നത്. എന്നാല്‍ കേരളത്തിലും ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നാണ് വിവരം.

യുഎഇയിലെ താമസസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതിനിടെ ‘കിക്ക്’ പ്ലാറ്റ്‌ഫോമില്‍ അബദ്ധത്തില്‍ ലൈവ് സ്ട്രീമിങ് ആരംഭിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ വളരെ വേഗത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെ രാജ്യം വിടാന്‍ ശ്രമിച്ച ഹക്കീമിനെ അതിര്‍ത്തിയില്‍വെച്ചാണ് ഷാര്‍ജ പോലീസ് പിടികൂടിയത്.

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ലക്ഷ്യമിടുന്ന ലഹരിമാഫിയയെക്കുറിച്ച് നിരവധി വീഡിയോകള്‍ മുമ്പ് ഹക്കീം ചെയ്തിരുന്നു. ലഹരിവിരുദ്ധ പ്രവര്‍ത്തകനെന്ന നിലയില്‍ നേടിയ ജനപ്രീതിക്കിടെയാണ് ഇപ്പോള്‍ ഇയാള്‍ തന്നെ ലഹരി ഉപയോഗക്കേസില്‍ കുടുങ്ങിയിരിക്കുന്നത്.

അതേസമയം, ഹക്കീമിനെതിരെ കേരളത്തിലും വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എറണാകുളത്തെ ഒരു യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസും അതിലുണ്ട്. കൂടാതെ, സോഷ്യല്‍ മീഡിയയിലെ സ്വാധീനം ഉപയോഗിച്ച് സിനിമാ പ്രവര്‍ത്തകരെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ഒരു പ്രമുഖ ചലച്ചിത്ര താരത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം 25 ലക്ഷം രൂപ വാങ്ങി വിഷയം ഒത്തുതീര്‍പ്പാക്കിയെന്ന ആരോപണവും അടുത്തിടെ വീണ്ടും ചര്‍ച്ചയായിരുന്നു. ഈ ഇടപാടിനെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നുവെന്നും 25 ലക്ഷം രൂപ കൈമാറിയിരുന്നുവെന്നും ഗായകന്‍ ഹനാന്‍ ഷാ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. യുഎഇയിലെ കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags: arrestedMalayali Vloggerusing drugs
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies