അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം കണ്ടെത്തിയ യുവതാരം പെപ്പെ എന്ന ആന്റണി വര്‍ഗീസിന്റെ പുതിയ ചിത്രമാണ് അജഗജാന്തരം. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിനു ശേഷം ടിനു പാപ്പച്ചനും ആന്റണി വര്‍ഗീസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അജഗജാന്തരം. സില്‍വര്‍ ബെസ്റ്റ് വീഡിയോസ് ബാനറില്‍ ഇമ്മാനുവല്‍ ജോസഫ് തലപ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിന്റോ ജോര്‍ജ് ചിത്രത്തിന്റെ ഛായാഗ്രഹണുവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. ജേക്ക്‌സ് ബിജോയ്, ജസ്റ്റിന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
ചിത്രത്തിന്റെ ഒഫിഷ്യല്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ആക്ഷന്‍ ചിത്രമാണെന്നു തോന്നുന്ന തരത്തിലുളളതാണ് പുറത്തിറക്കിയ പോസ്റ്റര്‍. ഉത്സവ പറമ്പില്‍ നടക്കുന്ന സംഘട്ടന പശ്ചാത്തലമാണ് പോസ്റ്ററിലുളളത്. ആന്റണി വര്‍ഗീസിനു പുറമെ അര്‍ജുന്‍ അശോകും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒരു യുവ താര നിര തന്നെ അണി നിരക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, സാബുമോന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി, ബീറ്റോ ഡേവിസ്, സിനോജ് വര്‍ഗീസ്, ലുക്ക്മാന്‍, രാജേഷ് ശര്‍മ, ടിറ്റോ വില്‍സണ്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജയില്‍ പശ്ചാത്തലമാക്കി ടിനു പാപ്പച്ചന്‍ സംവിധാനം നിര്‍വഹിച്ച സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമ ഏറെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച ഒരു സിനിമയായിരുന്നു. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിനു ശേഷം ആന്റണി വര്‍ഗീസ് നായകനായി എത്തിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ജെല്ലിക്കെട്ട് എന്നീ രണ്ടു ചിത്രങ്ങളും ജനശ്രദ്ധ നേടിയിരുന്നു. യുവ തലമുറ ഏറ്റെടുത്ത ഈ ചിത്രങ്ങളെല്ലാം നര്‍മ്മവും പ്രണയവും സംഘട്ടനവും വ്യത്യസ്തമായ ശൈലിയില്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിയിരുന്നു.















