എല്ലാ വർഷവും ഓണത്തോടനുബന്ധിച്ചു സമൂഹമാദ്ധ്യമങ്ങളിലും ,ദൃശ്യമാദ്ധ്യമങ്ങളിലും മലയാള ചലച്ചിത്രലോകത്തെ താരങ്ങളും , അവരുടെ കുടുംബവും , ആഘോഷവുമൊക്കെ നിറഞ്ഞു നിൽക്കാറുണ്ട് . ഇക്കുറി കൊറോണ എന്ന മഹാമാരിയെ തുടർന്ന് പല ആഘോഷങ്ങൾക്കും പരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ തന്നെ മുൻനിരയിൽ നിൽക്കുന്ന മിക്ക താരങ്ങളും തങ്ങളുടെ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ കിട്ടിയ അവസരം നന്നായി പ്രയോജനപ്പെടുത്തി എന്ന് തന്നെ വേണം കരുതാൻ .
ചലച്ചിത്രലോകത്ത് തിളങ്ങി നിൽക്കുന്നവരുടെ പുതിയ ചിത്രങ്ങളും , കുടുംബ ചിത്രങ്ങളും എല്ലാം തന്നെ പ്രേക്ഷകരും ആരാധകരും ഉറ്റു നോക്കുന്നവയാണ് . കലാകാരന്മാരുടെ ഏറ്റവും പുതിയ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നവർക്കായി ചില കലാകാരന്മാർ ഓണസമ്മാനമായി നൽകിയത് അവരുടെ ഏറ്റവും പ്രിയപ്പെട്ട കുടുംബങ്ങളുടെ കൂടെയുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കു വെച്ച് കൊണ്ടാണ്
തെന്നിന്ത്യൻ സിനിമ ലോകത്തെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന നയൻ താര പങ്കു വെച്ചത് , നയൻ താരയും സംവിധായകൻ വിഘ്നേഷും ചേർന്നുള്ള ചിത്രമാണ് . ഇക്കുറി മാതാപിതാക്കൾക്കൊപ്പം ഓണം ആഘോഷിക്കാൻ കൊച്ചിയിൽ എത്തിയ നയൻ താരക്കൊപ്പം വിഘ്നേഷും ഉണ്ടായിരുന്നു . കേരള തനിമയുള്ള വസ്ത്രങ്ങളിൽ അണിഞ്ഞൊരുങ്ങിയ നയൻ താരയുടെയും വിഘ്നേഷിന്റെയും ചിത്രം ആരാധകർ രണ്ടു കയ്യും നീട്ടിയാണ് സ്വീകരിച്ചത് .
ജയറാമിന്റെയും പാർവ്വതിയുടെയും മകനായ കാളിദാസൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കു വെച്ച കുടുംബ ചിത്രമാണ് ആരാധകർ നെഞ്ചിലേറ്റിയ മറ്റൊരു ചിത്രം . ക്രീം നിറത്തിലുള്ള വേഷങ്ങൾ അണിഞ്ഞ ജയറാമും , പാർവ്വതിയും , മാളവികയും , കാളിദാസനും ഒരുമിച്ചുള്ള കുടുംബ ചിത്രമാണ് “എല്ലാവർക്കും ഓണാശംസകൾ ” എന്ന അടികുറിപ്പോടെ കാളിദാസൻ പങ്കു വെച്ചത് .
മലയാള സിനിമയിലെ യുവ താരം സാനിയ ഇയ്യപ്പൻ കേരള തനിമയുള്ള ലെഹെങ്ക അണിഞ്ഞു കൊണ്ടുള്ള ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കു വെച്ചത് . ക്രീം നിറത്തിലുള്ള ലെഹങ്കയും അതിനു ചേരുന്ന ആഭരണവും അണിഞ്ഞു അതിസുന്ദരിയായ കാണപ്പെടുന്ന സാനിയയുടെ ചിത്രമാണ് ആരാധകർ നെഞ്ചിലേറ്റിയ മറ്റൊന്ന് .
Comments