ദിനംപ്രതിയുള്ള ജീവിത ശൈലികളും ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ മൂലവും മിക്ക ദമ്പതികളും നേരിടേണ്ടി വരുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് വന്ധ്യത. ചികിത്സാ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെങ്കിലും വന്ധ്യതയുടെ ശരിയായ കാരണങ്ങള്‍ പലര്‍ക്കും അറിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം .12 മാസമോ അതിൽ കൂടുതലോ തുടർച്ചയായ ലൈംഗിക ബന്ധത്തിൽ (WHO-ICMART ഗ്ലോസറി) ഏർപ്പെടുകയും എന്നാൽ ഗർഭധാരണം നടക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് വന്ധ്യത. സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടാണ് വന്ധ്യതയുണ്ടാകുന്നത്.
ഏറെ നാൾ കാത്തിരിക്കാതെ ഉടന്‍ ചികിത്സ തേടുക എന്നതാണ് വന്ധ്യതയെ മറികടക്കാൻ ചെയ്യേണ്ട പ്രധാന കാര്യം. എന്നാൽ മിക്ക ദമ്പതികളും തുറന്ന് പറയാനുള്ള മടികാരണം ഇത് മറച്ചു വയ്ക്കുന്നുണ്ട്. ശാരീരിക പരിശോധന, ജനനേന്ദ്രിയ പരിശോധന, ശുക്ലപരിശോധന, വൃഷണപരിശോധന എന്നിയാണ് വന്ധ്യതാ ചികിത്സയില്‍ പ്രധാനമായും നടത്തുന്നത്. ഇതുവഴി ബീജത്തിന്റെ അളവ്, ചലനവേഗത, നിറം, ഗുണം, അണുബാധ എന്നിവയെല്ലാം തിരിച്ചറിയാം. ഗര്‍ഭധാരണം ആഗ്രഹിക്കുന്ന ദമ്പതികള്‍ ഉപേക്ഷിക്കേണ്ട അനാരോഗ്യകരമായ ശീലങ്ങൾ ഏതൊക്കെയാണെന്ന് അറിയാം…
- പുകവലി അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പുകയില ഉപഭോഗം നിങ്ങളുടെ പ്രത്യുത്പാദന ആരോഗ്യത്തെ വളരെയധികം ബാധിക്കും. പുരുഷന്മാരിൽ ഇത് നിങ്ങളുടെ ശുക്ലത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.
- ലൂബ്രിക്കന്റുകളുടെ ഉപയോഗം പ്രത്യുത്പാദന ശേഷിയെ ബാധിച്ചേക്കാം
- വൈകി വിവാഹം കഴിക്കുന്നത് സ്ത്രീവന്ധ്യതയ്ക്ക് കാരണമാവുന്നു, കഴിവതും സ്ത്രീകള്‍ 30 വയസ്സിനുള്ളില്‍ അമ്മയാവാന്‍ ഒരുങ്ങുക.
- മദ്യപിക്കുന്നത് പുരുഷന്മാരിൽ അനാരോഗ്യകരമായ ശുക്ല വളർച്ചയ്ക്ക് കാരണമാകും. സ്ത്രീകളിലെ മദ്യപാനം പലപ്പോഴും അസാധാരണമായ ആർത്തവചക്രം, അണ്ഡോത്പാദന തകരാറുകൾ എന്നിവയിലേക്ക് നയിക്കുന്നു ഇതെല്ലാം വന്ധ്യതയിലേക്ക് നയിക്കും.
- സ്ത്രീകളുടെ പ്രത്യുല്പാദന അവയവങ്ങളുമായി ബന്ധപ്പെട്ട അണുബാധ പിന്നീട് വന്ധ്യതയ്ക്കു കാരണമാകാം. അണുബാധകള്‍ തുടക്കത്തിലേ കണ്ടെത്തുകയും ചികിത്സ തേടുകയും ചെയ്യണം.
- ഉറക്കക്കുറവ് ശരീരഭാരം വർദ്ധിപ്പിക്കാനും കാരണമാവുകയും പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാവുകയും ഇത് വന്ധ്യതയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഭാരം കൂടുതലുള്ള പുരുഷന്മാരിൽ വന്ധ്യതയുടെ നിരക്ക് കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.
- ഗര്‍ഭം ധരിക്കാത്ത ദമ്പതികള്‍ ലൂബ്രിക്കന്റ്സ് ഒരു കാരണവശാലും ഉപയോഗിക്കരുത്.
- കാപ്പി അമിതമായി കുടിക്കുന്നത് വന്ധ്യതയ്ക്ക് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. നിങ്ങളുടെ ദൈനംദിന കഫീൻ ഉപഭോഗം പ്രതിദിനം 400 മി.ഗ്രാം കവിയുന്നുവെങ്കിൽ, ഇത് വന്ധ്യത സാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല, ഗർഭം അലസാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
- മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗവും ലാപ്ടോപ് മടിയില്‍ വച്ച് ഉപയോഗിക്കുന്നതും ഒഴിവാക്കുക.
- ബ്രോയിലര്‍ ചിക്കന്‍, ഐസ്ക്രീം, മധുരപലഹാരങ്ങള്‍, ജങ്ക്ഫുഡ്, വറുത്തതും പൊരിച്ചതുമായ ആഹാരം, ചോക്ളേറ്റ് എന്നിവ കുറയ്ക്കുക. ഇവയെല്ലാം അമിതവണ്ണത്തിലേക്ക് നയിക്കുക മാത്രമല്ല പ്രമേഹം, ഹൃദ്രോഗം, വന്ധ്യതയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്ന മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയ്ക്കും കാരണമാകും.
Comments