'വന്ധ്യത' യെ വിളിച്ചു വരുത്തരുത്, ദമ്പതികൾ അറിഞ്ഞിരിക്കാൻ...!
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

‘വന്ധ്യത’ യെ വിളിച്ചു വരുത്തരുത്, ദമ്പതികൾ അറിഞ്ഞിരിക്കാൻ…!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2020, 10:34 pm IST
Facebook
Twitter
WhatsAppTelegram

ദിനംപ്രതിയുള്ള ജീവിത ശൈലികളും ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ മൂലവും മിക്ക ദമ്പതികളും നേരിടേണ്ടി വരുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് വന്ധ്യത. ചികിത്സാ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെങ്കിലും വന്ധ്യതയുടെ ശരിയായ കാരണങ്ങള്‍ പലര്‍ക്കും അറിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം .12 മാസമോ അതിൽ കൂടുതലോ തുടർച്ചയായ ലൈംഗിക ബന്ധത്തിൽ (WHO-ICMART ഗ്ലോസറി) ഏർപ്പെടുകയും എന്നാൽ ഗർഭധാരണം നടക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് വന്ധ്യത. സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടാണ് വന്ധ്യതയുണ്ടാകുന്നത്.

ഏറെ നാൾ കാത്തിരിക്കാതെ ഉടന്‍ ചികിത്സ തേടുക എന്നതാണ് വന്ധ്യതയെ മറികടക്കാൻ ചെയ്യേണ്ട പ്രധാന കാര്യം. എന്നാൽ മിക്ക ദമ്പതികളും തുറന്ന് പറയാനുള്ള മടികാരണം ഇത് മറച്ചു വയ്‌ക്കുന്നുണ്ട്. ശാരീരിക പരിശോധന, ജനനേന്ദ്രിയ പരിശോധന, ശുക്ലപരിശോധന, വൃഷണപരിശോധന എന്നിയാണ് വന്ധ്യതാ ചികിത്സയില്‍ പ്രധാനമായും നടത്തുന്നത്. ഇതുവഴി ബീജത്തിന്റെ അളവ്, ചലനവേഗത, നിറം, ഗുണം, അണുബാധ എന്നിവയെല്ലാം തിരിച്ചറിയാം. ഗര്‍ഭധാരണം ആഗ്രഹിക്കുന്ന ദമ്പതികള്‍ ഉപേക്ഷിക്കേണ്ട അനാരോഗ്യകരമായ ശീലങ്ങൾ ഏതൊക്കെയാണെന്ന് അറിയാം…

  • പുകവലി അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പുകയില ഉപഭോഗം നിങ്ങളുടെ പ്രത്യുത്പാദന ആരോഗ്യത്തെ വളരെയധികം ബാധിക്കും. പുരുഷന്മാരിൽ ഇത് നിങ്ങളുടെ ശുക്ലത്തിന്റെ ഗുണനിലവാരം കുറയ്‌ക്കുകയും ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.
  • ലൂബ്രിക്കന്റുകളുടെ ഉപയോഗം പ്രത്യുത്പാദന ശേഷിയെ ബാധിച്ചേക്കാം
  • വൈകി വിവാഹം കഴിക്കുന്നത് സ്ത്രീവന്ധ്യതയ്‌ക്ക് കാരണമാവുന്നു, കഴിവതും സ്ത്രീകള്‍ 30 വയസ്സിനുള്ളില്‍ അമ്മയാവാന്‍ ഒരുങ്ങുക.
  • മദ്യപിക്കുന്നത് പുരുഷന്മാരിൽ അനാരോഗ്യകരമായ ശുക്ല വളർച്ചയ്‌ക്ക് കാരണമാകും. സ്ത്രീകളിലെ മദ്യപാനം പലപ്പോഴും അസാധാരണമായ ആർത്തവചക്രം, അണ്ഡോത്പാദന തകരാറുകൾ എന്നിവയിലേക്ക് നയിക്കുന്നു ഇതെല്ലാം വന്ധ്യതയിലേക്ക് നയിക്കും.
  • സ്ത്രീകളുടെ പ്രത്യുല്പാദന അവയവങ്ങളുമായി ബന്ധപ്പെട്ട അണുബാധ പിന്നീട് വന്ധ്യതയ്‌ക്കു കാരണമാകാം. അണുബാധകള്‍ തുടക്കത്തിലേ കണ്ടെത്തുകയും ചികിത്സ തേടുകയും ചെയ്യണം.
  • ഉറക്കക്കുറവ് ശരീരഭാരം വർദ്ധിപ്പിക്കാനും കാരണമാവുകയും പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാവുകയും ഇത് വന്ധ്യതയ്‌ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഭാരം കൂടുതലുള്ള പുരുഷന്മാരിൽ വന്ധ്യതയുടെ നിരക്ക് കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.
  • ഗര്‍ഭം ധരിക്കാത്ത ദമ്പതികള്‍ ലൂബ്രിക്കന്റ്‌സ് ഒരു കാരണവശാലും ഉപയോഗിക്കരുത്.
  • കാപ്പി അമിതമായി കുടിക്കുന്നത് വന്ധ്യതയ്‌ക്ക് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. നിങ്ങളുടെ ദൈനംദിന കഫീൻ ഉപഭോഗം പ്രതിദിനം 400 മി.ഗ്രാം കവിയുന്നുവെങ്കിൽ, ഇത് വന്ധ്യത സാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല, ഗർഭം അലസാനുള്ള സാധ്യത  വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
  • മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗവും ലാപ്‌ടോപ് മടിയില്‍ വച്ച് ഉപയോഗിക്കുന്നതും ഒഴിവാക്കുക.
  • ബ്രോയിലര്‍ ചിക്കന്‍, ഐസ്‌ക്രീം, മധുരപലഹാരങ്ങള്‍, ജങ്ക്ഫുഡ്, വറുത്തതും പൊരിച്ചതുമായ ആഹാരം, ചോക്‌ളേറ്റ് എന്നിവ കുറയ്‌ക്കുക. ഇവയെല്ലാം അമിതവണ്ണത്തിലേക്ക് നയിക്കുക മാത്രമല്ല പ്രമേഹം, ഹൃദ്രോഗം, വന്ധ്യതയ്‌ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്ന മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയ്‌ക്കും കാരണമാകും.
Tags: Lifelifestyleinfertility
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies