കൊച്ചി : പൂർണമായും സൗരോർജ്ജം ഉപയോഗിച്ച് നിർമ്മിക്കുന്ന ആദ്യത്തെ സിനിമ വരുന്നു. ‘ആര്യഭട്ട’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് നടൻ ശ്രീനിവാസനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഷൂട്ടിങ്ങിനായുള്ള മുഴുവൻ യുണിറ്റുകളും, ക്യാരവാനുകളും സൗരോർജ്ജം കൊണ്ടാകും പ്രവർത്തിക്കുക. ഡീസൽ ജെനറേറ്ററുകൾ പൂർണമായും ഒഴിവാക്കിയുള്ള ചിത്രീകരണമാകും നടത്തുക.
പ്രതീഷ് ദീപുവാണ് സിനിമയുടെ സംവിധാനം. ഹിന്ദിയിൽ ‘മേരാ ഇന്ത്യ’, തമിഴിൽ ‘മാഡി എങ്കിറ മാധവൻ’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ദീപുവിന്റെ ആദ്യ മലയാള ചിത്രമാണ് ആര്യഭട്ട.
യുഎസ് വിദേശ കമ്പനിയായ ഐഎക്സ് മീഡിയയും ഐ ബി ഗ്രൂപ്പും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ എസ് ശ്യാം കുമാർ, തോമസ് ചെന്നിക്കര എന്നീ രണ്ട് രണ്ടു ശാസ്ത്രജ്ഞരാണ്. ചിത്രത്തിന്റെ മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.















