ന്യൂയോര്‍ക്ക്: യുഎസ്. ഓപ്പണ്‍ മുന്‍ ചാമ്പ്യന്‍ നവോമി ഒസാക സെമിയിലെത്തി. സീഡഡ് താരങ്ങളെ അട്ടിമറിച്ചെത്തിയ അമേരിക്കയുടെ ഷംല്ബി റോജേഴ്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഒസാക മുന്നേറിയത്. 6-3,6-4നാണ് ജപ്പാന് താരം ക്വാര്‍ട്ടറില്‍ എതിരാളിയെ തകര്‍ത്തത്.
കൃത്യതയാര്‍ന്ന എയ്സുകള്‍ പായിച്ചുകൊണ്ടാണ് ഒസാക തന്റെ സര്വ്വുകളെല്ലാം സ്വന്തമാക്കിയത്.കളിയുലടനീളമായി 24 എയ്സുകളാണ് ഒസാക പായിച്ചത്. അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയാണ് സെമിയില്‍ ഒസാകയുടെ എതിരാളി.ടൂര്‍ണ്ണമെന്റില്‍ ഒസാക നാലാം സീഡും ബ്രാഡി 24-ാം സീഡുമാണ്.
Comments