ദീർഘകാലം അടച്ചിട്ടിരുന്ന ഓഫീസുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും വീണ്ടും തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ദീർഘകാലം അടച്ചിട്ടിരുന്ന ഓഫീസുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും വീണ്ടും തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2020, 10:05 am IST
FacebookTwitterWhatsAppTelegram

ലോക്ക്ഡൗൺ മൂലം ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പോലുള്ള നിരവധി കെട്ടിടങ്ങളെല്ലാം ദീർഘകാലം അടച്ചിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ ഇളവുകൾ പ്രഖ്യാപിക്കുന്ന ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള  കെട്ടിടങ്ങൾ വീണ്ടും തുറക്കാനുള്ള മുന്നൊരുക്കത്തിലാണ് അധികാരികൾ. എന്നാൽ അഞ്ചു മാസത്തോളം അടഞ്ഞുകിടന്ന സ്ഥാപനങ്ങൾ തുറക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. കാരണം ഇതുപോലെ അടഞ്ഞു കിടന്നിരുന്ന കെട്ടിടങ്ങളിലേക്ക് വീണ്ടും മടങ്ങുമ്പോൾ ആളുകൾക്ക് രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

ഒന്നാമതായി ഒരുപാട് കാലം അടഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിൽ പ്ലംബിങ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും. ഇത് ഏസിയിലേയും ശുചിമുറിയിലേയും മറ്റ് പ്ലംബിങ് സംബന്ധമായ ഇടങ്ങളിലെല്ലാം വെള്ളം കെട്ടി നില്ക്കാൻ ഇടയാക്കും. ഇത്തരത്തിൽ കെട്ടികിടക്കുന്ന വെള്ളത്തിന്റെ താപനില 24 ഡിഗ്രി സെൽഷ്യസിനും 42 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ഇങ്ങനെയുള്ള സാഹചര്യത്തിൽ ലീജിയണെല്ല എന്ന ബാക്റ്റീരിയ വളരാനും അത് പെരുകാനും സാധ്യതയുണ്ടാക്കുന്നു.

അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളിലെ എസി സംവിധാനങ്ങൾ, എയർ കണ്ടീഷനിങ് കൂളിങ്ങ് ടവറുകൾ, ടാപ്പ്, ഷവർ ഹെഡ്, ജലധാരകൾ തുടങ്ങിയ ഇടങ്ങളിലൂടെയാണ് ബാക്ടീരിയയുടെ വളർച്ച കൂടുതലായി കാണുന്നത്. കെട്ടിടത്തിന്റെ വലുപ്പവും, പൈപ്പിംഗ് സംവിധാനവും ബാക്ടീരിയയുടെ അളവ് കൂട്ടുന്നു. ഇത് ലീജിനേഴ്സ് ഡിസീസ് എന്ന മാരക രോഗം പടർത്തുന്നു. ചുമ, പനി, ശ്വാസം മുട്ട്, തലവേദന, വിറയൽ തുടങ്ങിയവയാണ് ലീജിനേഴ്സ് ഡിസ്സീസിന്റെ രോഗലക്ഷണങ്ങൾ. അതുകൊണ്ട് പൂർണ്ണമായി അടഞ്ഞുകിടന്ന സ്ഥാപങ്ങൾ വീണ്ടും തുറക്കുമ്പോൾ പ്ലംബിങ് സംബന്ധമായ എല്ലാ അറ്റകുറ്റപ്പണികളും തീർക്കണം. ജലസംവിധാനം ഫ്ളഷിങ് നടത്തിയും, മറ്റ് ജലധാരകളെല്ലാം വൃത്തിയാക്കി ക്ളോറിനേഷൻ നടത്തുകയും വേണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്.

Tags: COVID-19covid
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies