യക്ഷി കഥകള്‍ കേള്‍ക്കാത്തവരായി ആരും ഉണ്ടാകില്ല. യക്ഷി എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം വരുന്നത് ഐതിഹ്യ കഥകളിലൂടെ പ്രശസ്തയായ കള്ളിയങ്കാട്ട് നീലിയെയാണ്. നീലിയെ കുറിച്ച് ഒരുപാട് കഥകള്‍ നമ്മള് കേട്ടിട്ടുണ്ട്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലൂടെ പ്രശസ്തമാണ് നീലി. കടമറ്റത്ത് കത്തനാരെക്കുറിച്ചുള്ള ഐതിഹ്യ കഥകളിലും നീലി നിറഞ്ഞു നിന്നിരുന്നു. ഇതെല്ലാം ശരിയാണോ അല്ലയോ എന്നതിനു ഇന്നും വ്യക്തമായ തെളിവുകളൊന്നു ലഭ്യമല്ല. എങ്കിലും ഇതുമായി ബന്ധമുണ്ടെന്ന് പറയുന്ന ഒരുപാട് സ്ഥലങ്ങളുണ്ട്. അതിലൊന്നാണ് നീലിയെ കുടിയിരുത്തിയ സ്ഥലം.
പത്തനംതിട്ട ജില്ലയിലെ പരുമലയിലെ പനയന്നാര്‍ക്കാവ് ക്ഷേത്രത്തിലാണ് കള്ളിയങ്കാട്ട് നീലിയെ കുടിയിരിത്തിയിട്ടുള്ളത്. കേരളത്തിലെ ഏറ്റവും പ്രാധാന്യമുള്ള മൂന്ന് ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. കാര്‍വേണി എന്ന ദേവദാസിയുടെ പുത്രിയായ അല്ലിയെ പൂജാരിയും ദുര്‍നടപ്പുകാരനുമായ നമ്പി പണം മോഹിച്ച് വിവാഹം ചെയ്തു. എന്നാല്‍ ദുര്‍നടപ്പുകാരനായ നമ്പിയെ കാര്‍വേണി വീട്ടില്‍ നിന്നും ഇറക്കി വിട്ടു. വീട് വിട്ട് ഇറങ്ങിയ നമ്പിയെ അല്ലി പിന്തുടരുന്നു. യാത്ര മധ്യേ നമ്പിയുടെ മടിയില്‍ കിടന്ന് അല്ലി ഉറങ്ങവേ അവളുടെ ആഭരണങ്ങള്‍ മോഷ്ടിക്കാനായി അല്ലിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊല്ലുന്നു.
പിന്നീട് അല്ലി നീലിയായി പുന്‍ജനിക്കുകയും പ്രതികാര ദാഹിയായ നീലി നമ്പിയെ വകവരുത്തിയ ശേഷം മാതൃ ദേവതയായി ഒരു കള്ളിപ്പാലയുടെ ചുവട്ടില്‍ കുടിയിരുന്നു എന്നാണ് ഐതീഹ്യം. നാഗരാജാക്കന്മാരുടെയും നാഗയക്ഷികളുടെയും ആവാസസ്ഥാനമായ അഞ്ച് കാവുകള്‍ ഈ ക്ഷേത്രത്തിന് ചുറ്റുമായിട്ടുണ്ട്. കാളി കരിങ്കാളി, കൊടുങ്കാളി, ഭൂതകാളി, ദുര്‍ഗ്ഗ, അന്നപൂര്‍ണേശ്വരി, ചാമുണ്ഡീശ്വരി, ലളിതാധിവാസമേരുചക്രം, ഗണപതി, വീരഭദ്രന് ക്ഷേത്രപാലകന്, കടമറ്റത്തുനിന്നുള്ള യക്ഷിയമ്മ , രക്ഷാധിപന്‍, ഭദ്രകാളി എന്നീ മറ്റു പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്.
Comments