കൊച്ചി ; ശബരിമലയിൽ ആചാര ലംഘനം നടത്താൻ ശ്രമിച്ച രഹ്ന ഫാത്തിമ ബിഎസ് എൻ എൽ പിരിച്ചുവിട്ട തനിക്ക് ആരും വാടക വീട് നൽകുന്നില്ലെന്ന പരാതിയുമായി രംഗത്ത് .
12 വർഷമായി താമസിച്ചു വന്നിരുന്ന ക്വാർട്ടേഴ്സ് ഒഴിയാൻ നോട്ടീസ് കിട്ടിയിരിക്കുകയാണ്. ഈ ആഴ്ചയാണ് അവസാന ഡേറ്റ് . എന്നാൽ തന്റെ പേര് പറഞ്ഞാൽ വീട് കിട്ടാത്ത അവസ്ഥയാണ് -രഹ്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
വാടക കൃത്യമായി തരും , വൃത്തിയായി നോക്കും എന്നീ ഉറപ്പുകൾ നൽകാമെന്നും രഹ്ന ഫാത്തിമ പറയുന്നു. എറണാകുളത്താണ് വീട് വേണ്ടതെന്നും , 15000 രൂപ വരെ നൽകാൻ തയ്യാറാണെന്നും പറയുന്നു.
കുട്ടികൾക്കു മുൻപിൽ നഗ്നതാപ്രദർശനം നടത്തിയ കേസിൽ രഹ്നാ ഫാത്തിമയ്ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് ബിഎസ് എൻ എല്ലിന്റെ നടപടി. കേസിന്റെ ഭാഗമായി ക്വാര്‍ട്ടേഴ്സില്‍ പോലീസ് നടത്തിയ റെയ്ഡ് കമ്പനിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്നാണ് ബി.എസ്.എന്‍.എല്ലിന്റെ ആരോപണം.
കഴിഞ്ഞ 25-ന് കൊച്ചി പനമ്പള്ളി നഗറിലെ രഹ്നയുടെ ക്വാര്‍ട്ടേഴ്സില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ക്വാര്‍ട്ടേഴ്സ് ഒഴിഞ്ഞിട്ടില്ലെങ്കില് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അച്ചടക്ക ലംഘനങ്ങളുടെ ഭാഗമായി ബി.എസ്.എന്‍.എല്‍. രഹ്നയെ പിരിച്ചു വിട്ടിരുന്നു.















