ഭംഗിയുള്ള നഖങ്ങൾക്കായി ചില വിദ്യകൾ...!
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഭംഗിയുള്ള നഖങ്ങൾക്കായി ചില വിദ്യകൾ…!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 02:45 pm IST
FacebookTwitterWhatsAppTelegram

സ്ത്രീ സൗന്ദര്യത്തിൽ കൈ നഖങ്ങളുടെ അഴക് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. നീണ്ട നഖങ്ങളായതിനാൽ തന്നെ വളരെ ശ്രദ്ധയോടെയാണ് പെൺകുട്ടികൾ തങ്ങളുടെ നഖങ്ങളെ സംരക്ഷിക്കുന്നത്. നഖം നോക്കി സൗന്ദര്യവും വൃത്തിയും മാത്രമല്ല ആരോഗ്യവും മനസ്സിലാകാനാകും. നഖങ്ങളില്‍ ചിലപ്പോള്‍ കണ്ടുവരുന്ന വെള്ളപ്പാടുകള്‍ പ്രോട്ടീനിന്റെ അഭാവത്താലുണ്ടാകുന്നതാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിലൂടെ ഇത് ഒഴിവാക്കാനാകും.

അതേസമയം ത്വക്കിന്റെ പുറത്തുണ്ടാകുന്ന രോഗങ്ങൾ, ശരീരത്തിലെ ഇരുമ്പിന്റെ അഭാവം എന്നിവ നഖങ്ങളുടെ സ്വാഭാവിക നിറം നഷ്ടപ്പെടാൻ കാരണമാക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കരൾ , വൃക്ക എന്നിവയുടെ ആരോഗ്യക്കുറവും നഖത്തിന്റെ തിളക്കക്കുറവിനു കാരണമാകാം. നഖങ്ങള്‍ സുന്ദരമാക്കി നിലനിര്‍ത്താന്‍ പരിചരണം ആവശ്യമാണ്. എന്നാൽ എങ്ങനെയാണ് നഖം സംരക്ഷിക്കുക? അതിനായി എന്തെല്ലാമാണ് ചെയ്യേണ്ടത്? അല്‍പ്പം ഒന്നു ശ്രദ്ധിച്ചാല്‍ സുന്ദരമായ നഖങ്ങൾ നമ്മുക്കും സംരക്ഷിക്കാനാകും. ചില ടിപ്സ് നമ്മുക്കൊന്ന് പരിചയപ്പെട്ടാലോ….

  • നഖങ്ങൾ ഒലീവെണ്ണ ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത് നഖം ആരോ​ഗ്യത്തോടെയിരിക്കാൻ വളരെ നല്ലതാണ്. രാത്രിയില്‍ ഒലീവെണ്ണയില്‍ നഖങ്ങള്‍ മുക്കി കുറെ നേരം വയ്‌ക്കുന്നതും നഖം പെട്ടെന്ന് പൊട്ടാതിരിക്കാൻ സഹായിക്കും.
  • നഖങ്ങളില്‍ ഈര്‍പ്പം നിലനിര്‍ത്തരുത്. തുടര്‍ച്ചയായി വെളളവുമായി സമ്പര്‍ക്കത്തില്‍ വരുന്നത് നഖം പൊട്ടാനും നഖത്തിന്റെ ആവരണമായ ക്യൂട്ടിക്കിളിന് ക്ഷതമേല്‍പിച്ച് അണുബാധ ഉണ്ടാകാനും കാരണമാകാം. നഖങ്ങള്‍ കഴുകി വൃത്തിയാക്കി ഈര്‍പ്പം തുടച്ചെടുക്കണം.
  • ഉറങ്ങും മുന്‍പ് നഖങ്ങളിൽ നെയില്‍ മോയ്സ്ചറൈസര്‍ പുരട്ടുന്നത് നഖത്തിന് കൂടുതല്‍ ആരോഗ്യം നല്‍കാന്‍ സഹായിക്കുക മാത്രമല്ല തിളക്കവും  നല്‍കും.നഖങ്ങള്‍ വിളറിയതും പെട്ടെന്ന് പൊട്ടുന്നതുമാണെങ്കിൽ സമയം കിട്ടുമ്പോഴൊക്കെ നഖങ്ങളില്‍ എണ്ണ പുരട്ടുന്നത് നല്ലതാണ് .
  • നഖങ്ങൾ ബലമുള്ളതാക്കാൻ ദിവസവും റോസ് വാട്ടറും കറ്റാർവാഴ ജെല്ലും ചേർത്ത് നഖത്തിൽ പുരട്ടാവുന്നതാണ്. 10 മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകി കളയാം.
  • നെയ്ല്‍ പോളിഷ് റിമൂവറുകള്‍ ആവശ്യമെങ്കിൽ മാത്രം ഉപയോഗിക്കുക . കാരണം ഇതില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ നഖത്തിന്റെ ആരോഗ്യത്തിനെ ഹാനീകരമായി ബാധിക്കാനിടയുണ്ട്. നെയ്ല്‍ പോളിഷ് ഇടും മുന്‍പ് നെയ്ല്‍ ഹാര്‍ഡ്നര്‍ ബേസ് കോട്ടായി ഇടുന്നതും നല്ലതാണ്.കടും നിറത്തിലുള്ള നയിൽ പോളീഷ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് .
  • യീസ്റ്റ് അടങ്ങിയ ഭക്ഷണം, ധാന്യങ്ങള്‍, നട്സ്, മുട്ടമഞ്ഞ, മത്തി, ലിവര്‍, കോളിഫ്ലവര്‍, പഴം , കൂണ്‍വിഭവങ്ങള്‍ എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തണം .
  • സ്ഥിരമായി നഖം പോളിഷ് ചെയ്യുന്നവരാണെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പോളീഷ് നീക്കം ചെയ്ത് നഖത്തിന് സ്വാഭാവിക പരിചരണം നല്‍കണം.
  • നഖത്തിലെ കുഴികള്‍, നഖത്തിന്റെ ഇലാസ്തികത നഷ്ടപ്പെട്ട് പൊട്ടിപോകുന്ന അവസ്ഥകള്‍ എന്നിവ പരിഹരിക്കാന്‍ കുറുന്തോട്ടി പൊടിച്ചത് പാല്‍ ചേര്‍ത്തു കഴിക്കുന്നത് നല്ലതാണ്.
  • രണ്ടോ മൂന്നോ ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ച് നഖങ്ങളും കൈപ്പത്തിയും ഉള്‍പ്പെടെ നന്നായി കവര്‍ ചെയ്ത് അരമണിക്കൂര്‍ വിശ്രമിക്കുക. മുടങ്ങാതെ ചെയ്താൽ നഖങ്ങള്‍ക്കു നല്ല തിളക്കവും ഭംഗിയും ഉണ്ടാകും
  • നഖത്തിന് സ്വാഭാവിക പരിചരണം നല്‍കാന്‍ നഖത്തില്‍ പെട്രോളിയം ജല്ലി തേച്ച ശേഷം തുണികൊണ്ട് തുടച്ചാല്‍ മതി.
  • ഫെഗല്‍ ഹാധ കൊണ്ട് നഖം കേടുവരുന്ന അവസ്ഥയില്‍(കുഴിനഖം) കണിക്കൊന്നയില അരച്ച് തേയ്‌ക്കുന്നത് ഫംഗല്‍ഡ ബാധ ഇല്ലാതാക്കും.
  • ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനുശേഷം പനിനീരില്‍ മുക്കിയ പഞ്ഞി കൊണ്ടു തുടയ്‌ക്കുന്നതും ഗുണം ചെയ്യും. നഖങ്ങളിൽ പാടുകളുണ്ടെങ്കിൽ നാരങ്ങാ നീറോ ഹൈഡ്രജൻ പെറോക്സൈഡോ പാടിന് മീതെ തേച്ചുപിടിപ്പിച്ചതിനുശേഷം കഴുകിയാൽ മതി
  • ആര്യവേപ്പിലയും തകരയിലയും അരച്ചുതേക്കുന്നത് ഫംഗല്‍ ബാധ പരിഹരിക്കാന്‍ നല്ലതാണ്.
  • നഖത്തിന്റെ വശങ്ങളിലുണ്ടാകുന്ന അണുബാധ പരിഹരിക്കാന്‍ ത്രിഫല (കടുക്ക, നെല്ലിക്ക, താന്നിക്ക) ഇട്ട് തിളപ്പിച്ച് വെള്ളത്തില്‍ പൊന്‍കാരം(borax) ലയിപ്പിച്ച് ചേര്‍ത്ത ലായിനി പുരട്ടുന്നത് നല്ലതാണ്.
  • ഇരട്ടിമധുരം ഇട്ട് തിളപ്പിച്ച വെള്ളവും ഇതേരീതിയില്‍ ഉപയോഗിച്ചാല്‍ നഖത്തിന്റെ വശങ്ങളിലുണ്ടാകുന്ന അണുബാധ പരിഹരിക്കാനാകും.

നഖത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ചിലപ്പോള്‍ മറ്റേതെങ്കിലും രോഗത്തിന്റെ പ്രതിഫലനമാകാറുണ്ട്. അതിനാല്‍ ഇവ ഏറെക്കാലം തുടരുകയാണെങ്കില്‍ വൈദ്യസഹായം തേടണം.

Tags: HealthLife
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies