ആർക്കാണ് കുടവയർ കുറക്കാൻ ആഗ്രഹമില്ലാത്തത് ? കുടവയർ ശരീര ഭംഗി കുറക്കുക മാത്രമല്ല ആരോഗ്യത്തിനും ദോഷം ചെയ്യുന്ന ഒന്നാണ് . സ്ഥിരമായ വ്യായാമത്തിനൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമം കൂടി ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമാക്കിയാൽ ശരീര ഭാരം കുറക്കുക മാത്രമല്ല അമിതമായി ചാടി നിൽക്കുന്ന വയർ കുറക്കാൻ സഹായിക്കുകയും ചെയ്യും .
ശരീരഭാരം കുറയ്‌ക്കുന്നതിനുള്ള പ്രധാന ഘടകങ്ങളാണ് ഭക്ഷണവും വ്യായാമവും എങ്കിലും മറ്റ് പല ഘടകങ്ങളും പ്രധാനമാണ് എന്ന വസ്തുത മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ് . മതിയായ ഉറക്കം ലഭിക്കുക , സമ്മർദ്ദം നിയന്ത്രിക്കുക , ശരീരത്തിൽ ജലാംശത്തിന്റെ അളവ് ക്രമീകരിക്കുക തുടങ്ങിയ കാര്യങ്ങൾക്കും ശരീരഭാരം കുറക്കുന്നതുമായി ബന്ധമുണ്ട് .
ആരോഗ്യകരമായ കാരണങ്ങളാല്‍ പ്രത്യേകിച്ചും വണ്ണം കുറയ്‌ക്കാന്‍ നിശ്ചയിക്കപ്പെട്ട ഭക്ഷണപാനീയങ്ങളിൽ ഇവ കൂടി ഉൾപ്പെടുത്തുന്നത് നന്നായിരിക്കും
മുന്തിരി : ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്ന പോഷകസമൃദ്ധമായ പഴമാണ് മുന്തിരി .ഇതിൽ ധാരാളം നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാൽ ഹൃദ്രോഗം, ഹൃദയാഘാതം എന്നിവ ഉൾപ്പെടെയുള്ള ചില രോഗാവസ്ഥകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. മുന്തിരി കഴിക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന ഫൈബർ വയർ നിറഞ്ഞതായ തോന്നൽ ഉണ്ടാകുന്നതിനാൽ കൂടുതൽ ആഹാരം കഴിക്കുന്നതിൽ നിന്ന് നമ്മളെ പിന്തിരിപ്പിക്കുകയും , ശരീര ഭാരം കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു .
ആപ്പിൾ : നാരുകൾ ധാരാളമായി അടങ്ങിയ പോഷകസമൃദ്ധമായ മറ്റൊരു പഴവർഗ്ഗമാണ് ആപ്പിൾ . ആപ്പിൾ കഴിക്കുന്നത് മൂലം അമിതവണ്ണമുള്ള ആളുകളിലെ വയറിനുള്ളിൽ കൊഴുപ്പ് കുറയാൻ സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത് . ആപ്പിളിൽ അടങ്ങിയിട്ടുള്ള പോളിഫിനോൾ ആണ് ഇതിന് കാരണം .
പയർ : പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ബീൻസ്, ഇത് നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും .വയറിലെ കൊഴുപ്പ് കുറയ്‌ക്കുന്നതിന് പ്രോട്ടീൻ ഫലപ്രദമാകുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു അത് കൊണ്ട് തന്നെ ബീൻസിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിൽ ഉള്ള പ്രോട്ടീനും ഫൈബറും ശരീര ഭാരം കുറക്കാൻ സഹായിക്കും .
Comments