കേരളത്തിൽ ഇനി വാട്ടർ ടാക്സിയും
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ ഇനി വാട്ടർ ടാക്സിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2020, 09:52 am IST
Facebook
Twitter
WhatsAppTelegram

കേരളത്തിൽ ഇനി വെള്ളത്തിലൂടെയും ടാക്‌സികൾ സഞ്ചരിക്കും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ഒക്ടോബർ മാസത്തോടെ ആലപ്പുഴ ജില്ലയിലാണ് 10 സീറ്റുകൾ ഉള്ള വാട്ടർ ടാക്സി സേവനം ആരംഭിക്കുന്നത്.

വാട്ടർ ടാക്സിയുടെ പ്രായോഗിക സാധ്യതകൾ മനസിലാക്കിയ ശേഷം കഴിഞ്ഞ വർഷം സംസ്ഥാന ജല ഗതാഗത വകുപ്പ് (SWTD) 4 വാട്ടർ ടാക്സികൾക്കുള്ള ഓർഡർ നൽകിയിരുന്നു.

“റോഡുകളിലെ ടാക്സികൾക്ക് സമാനമായ രീതിയിൽ ജനങ്ങൾക്ക് സേവനം ലഭ്യമാകുന്ന ഒന്നായിരിക്കും ഈ ബോട്ടുകളും . സംസ്ഥാന ജല ഗതാഗത വകുപ്പ് നൽകുന്ന നിർദ്ദിഷ്ട നമ്പറുകളിൽ ജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്. തുടർന്ന് അവരെ എവിടെയാണോ എത്തിക്കേണ്ടത് അവിടെ എത്തിക്കുകയും ചെയ്യും. യാത്ര നിരക്ക് എത്ര മണിക്കൂർ യാത്ര ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത് “, SWTD ഡയറക്ടർ ഷാജി.വി. നായർ പറഞ്ഞു. “10 പേർക്ക് ഇരിക്കാവുന്ന കാറ്റമരൻ ഡീസൽ ബോട്ടുകൾ ആണ് ഇവ. മണിക്കൂറിൽ 15 നോട്ടിക്കൽ മൈലുകൾ (അതായത് മണിക്കൂറിൽ ഏകദേശം 30 കിലോമീറ്റർ) വരെ സഞ്ചരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ തന്നെ ജനങ്ങൾക്ക് വളരെ വേഗത്തിൽ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചേരാൻ സാധിക്കും”, അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വീഡനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പ്രത്യേക എഞ്ചിൻ ആയിരിക്കും ഇതിൽ ഘടിപ്പിക്കുക.

ഓരോ ടാക്സി ബോട്ടുകളിലും 3 ജോലിക്കാർ വീതമാണ് ഉണ്ടാകുക. എല്ലാ ബോട്ടുകളും ആലപ്പുഴ ബോട്ട് സ്റ്റേഷന് സമീപമാണ് പാർക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നത്.

4 ബോട്ടുകളിലെ ഒരു ബോട്ട് ആലപ്പുഴയിലെ ബാക്ക് വാട്ടർ റീജിയണിൽ ആയിരിക്കും സേവനം നടത്തുക. മറ്റ് 3 ബോട്ടുകളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കൊച്ചി ആസ്ഥാനമായുള്ള നവഗതി എന്ന കമ്പനിയാണ് ബോട്ടുകൾ നിർമ്മിക്കുന്നത്. സാധാരണ ബോട്ടുകളെ അപേക്ഷിച്ച് കാറ്റമരൻ ബോട്ടുകൾ കൂടുതൽ കാര്യക്ഷമമാണെന്ന് നവഗതി ഫൗണ്ടർ CEO സന്ദിത് തണ്ടാശ്ശേരി പറഞ്ഞു. ഫൈബർ ഉപയോഗിച്ച് പ്രത്യേക മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഈ ബോട്ടുകളുടെ ഇന്ധന ഉപയോഗവും കുറവായിരിക്കും. വളരെ വേഗതയിൽ സഞ്ചരിക്കുമ്പോൾ ഈ ബോട്ടുകൾ മണിക്കൂറിൽ 30 ലിറ്റർ ഇന്ധനമായിരിക്കും ഉപയോഗിക്കുക.

സാധാരണ ഇത്തരം ബോട്ടുകൾ നിർമ്മിക്കാൻ 3 മാസങ്ങൾ മാത്രമാണ് ആവശ്യമായി വരാറുള്ളത്. എന്നാൽ ഇപ്പോഴത്തെ കൊറോണ വൈറസ് വ്യാപന അവസ്ഥയിൽ ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിംഗിൽ നിന്നും അനുമതി ലഭിക്കാൻ വൈകിയതിനാൽ ബോട്ടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ ഏകദേശം 6 മാസങ്ങൾ ആവശ്യമായി വന്നു.

Tags: Alappuzha
Share134
Tweet
SendShare

More News from this section

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 51 പള്ളിയോടങ്ങൾ അണിനിരക്കും, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

Latest News

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies