ഉമ്മൻചാണ്ടി നിയമസഭയിലെത്തിയിട്ട് അൻപതാണ്ട്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉമ്മൻചാണ്ടി നിയമസഭയിലെത്തിയിട്ട് അൻപതാണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2020, 09:31 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : നിയമസഭാ അംഗം എന്ന നിലയിൽ ഇന്ന് 50 വർഷം തികയ്‌ക്കുകയാണ് ഉമ്മൻ ചാണ്ടി. 1970 മുതൽ 2016 വരെ 11 തെരഞ്ഞെടുപ്പികളിൽ ഉമ്മൻചാണ്ടി അല്ലാതെ മറ്റാരും പതുപള്ളിയിൽ നിന്നും കേരള നിയമസഭയിലേക്ക് എത്തിയിട്ടില്ല. രാഷ്‌ട്രീയ ജീവിതത്തിലെ അപൂർവ നാഴികക്കല്ല് പിന്നിടുകയാണ് ഉമ്മൻചാണ്ടി.

സാധാരണക്കാരിൽ ഒസി എന്ന ദ്വയാക്ഷരി, വീട്ടുകാർക്ക് കുഞ്ഞുഞ്ഞ്. കോട്ടയം ജില്ലയിലെ പുതുപ്പള്ളിയെന്ന ഒരേയൊരു മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. ജനനം കൊണ്ട് കോട്ടയംകാരൻ ആണെങ്കിലും ജീവിതം കൊണ്ട് അനന്തപുരിയ്‌ക്ക് സ്വന്തമാണ് ഉമ്മൻചാണ്ടി. എംഎൽഎ ആയതു മുതൽ തിരുവനന്തപുരത്ത് സജീവ സാന്നിധ്യമാണ് അദ്ദേഹം.

1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെഒ ചാണ്ടി, ബേബി ചാണ്ടി ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനനം. സ്കൂൾ വിദ്യാർത്ഥി ആയിരിക്കെത്തന്നെ പൊതു പ്രവർത്തന രംഗത്തു സജീവം. 1958മുതൽ വിദ്യാർത്ഥി സമരങ്ങളിലൂടെ പടി പടിയായി നേതൃ പാടവത്തിലെത്തി. 1965ൽ കെ.എസ്.യു സംസ്ഥാന സെക്രട്ടറി ആയും 1967ൽ സംസ്ഥാന പ്രസിഡന്റ് ആയും ഉത്തരവാദിത്തം ഏറ്റെടുത്തു.

പിന്നീട് 1970ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്ന് അനന്തപുരിയിലേക്ക്. തുടർന്നുള്ള 11 നിയമസഭാ തെരഞ്ഞെടുപ്പുകളിലും പരാജയം എന്തെന്ന് ഉമ്മൻചാണ്ടി അറിഞ്ഞിട്ടില്ല. നിയമസഭാ സാമാജികൻ എന്ന നിലയിൽ ഇന്ന് അര നൂറ്റാണ്ട് പിന്നിടുകയാണ് ഉമ്മൻ ചാണ്ടി. 1977ൽ സംസ്ഥാന തൊഴിൽ മന്ത്രി ആയും, 81ൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രി ആയും, 82 ൽ ഐക്യ ജനാധിപത്യ മുന്നണി കൺവീനർ ആയും, 91ൽ സംസ്ഥാന ധനമന്ത്രി ആയും 2004ലും 2011ലും മുഖ്യമന്ത്രി ആയും 2006 ൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചു.

ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ആയി പ്രവർത്തിക്കുമ്പോഴും തിരുവനന്തപുരത്ത് ഉമ്മൻചാണ്ടി നിറ സാന്നിധ്യമാണ്.

ShareTweetSendShare

More News from this section

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; തൃശൂരിന് ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട് , ജൂലൈ 19 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

Latest News

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies