ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ബന്ധത്തിലെ പ്രതിരോധ നിലപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് രാജ്യസഭയില്‍ വയ്‌ക്കും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നേരിട്ടാണ് രാജ്യസഭയെ അഭിസംബോധന ചെയ്യുന്നത്. ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്കാണ് സഭയിലെ പ്രതിനിധികളുന്നയിച്ച സംശയങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കുകയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയുടെ ചൈനയും തമ്മിലുള്ള വിദേശകാര്യ ബന്ധത്തിനെപോലും അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനങ്ങള്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് മന്ത്രി ലോകസഭയില്‍ വ്യക്തമാ ക്കിയിരുന്നു. ചൈന പ്രകോപനപരമായാണ് അതിര്‍ത്തിയില്‍ നീങ്ങുന്നത്. അവരുടെ നയങ്ങളില്‍ മാറ്റങ്ങള്‍ പ്രകടമായി ദൃശ്യമല്ലെന്ന നിര്‍ണ്ണായക വിവരവും രാജ്‌നാഥ് സിംഗ് ലോകസഭയെ അറിയിച്ചിരുന്നു.
1993, 1996 വര്‍ഷങ്ങളില്‍ അതിര്‍ത്തി വിഷയത്തില്‍ അവലോകനം നടത്തിയിരുന്നു. വന്‍ തോതിലുള്ള സൈനിക വിന്യാസം നടത്തി ചൈന ഉഭയകക്ഷി ധാരണകളെ തെറ്റി ച്ചിരിക്കുകയാണ്. നമ്മുടെ സായുധ സേനകളുടെ സമയോചിതമായ ജാഗ്രതയാണ് ചൈനയുടെ നീക്കത്തിന് മറുപടി നല്‍കാന്‍ സഹായമായതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
Comments