സ്റ്റാച്യു ഓഫ് ലിബേർട്ടിയെ അപ്രത്യക്ഷമാക്കിയ ഡേവിഡ് കോപ്പർഫീൽഡ്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

സ്റ്റാച്യു ഓഫ് ലിബേർട്ടിയെ അപ്രത്യക്ഷമാക്കിയ ഡേവിഡ് കോപ്പർഫീൽഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2020, 10:11 am IST
FacebookTwitterWhatsAppTelegram

വാണിജ്യപരമായി മാന്ത്രിക വിദ്യയിൽ വിജയം കൈവരിച്ച ഏക മാന്ത്രികൻ എന്ന് ഫോർബ്സ് മാസിക വിശേഷിപ്പിച്ച വ്യകതിയാണ് അമേരിക്കക്കാരനായ ഡേവിഡ് കോപ്പർഫീൽഡ് . തന്റെ പത്താമത്തെ വയസ്സ് മുതൽ മാന്ത്രിക വിദ്യ പരീക്ഷിച്ചു തുടങ്ങിയ കോപ്പർഫീൽഡ് .പന്ത്രണ്ടാമത്തെ വയസ്സിൽ സൊസൈറ്റി ഓഫ് അമേരിക്കൻ മജിഷ്യൻസിൽ പ്രവേശനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറി.

ഡേവിഡ് കോപ്പർഫീൽഡിന്റെ യഥാർത്ഥ നാമം ഡേവിഡ് സേത്ത് കോട്‌കിൻ എന്നായിരുന്നു . പതിനെട്ടാം വയസ്സിൽ കോപ്പർഫീൽഡ് ന്യൂയോർക്ക് നഗരത്തിലെ ജെസ്യൂട്ട് ആസ്ഥാനമായുള്ള ഫോർഡാം യൂണിവേഴ്‌സിറ്റിയിൽ ഉന്നത വിദ്യാഭ്യാസത്തിന് ചേർന്ന് മൂന്നാഴ്ചക്കുള്ളിൽ ചിക്കാഗോയിൽ വെച്ച് നടന്ന ദി മാജിക് മാൻ എന്ന പരിപാടിയിൽ പ്രധാന വേഷം ചെയ്യാൻ നിയോഗികപെട്ടു . ഈ അവസരത്തിൽ ആണ് ഡേവിഡ്, കോപ്പർഫീൽഡ് എന്ന ചാൾസ് ഡിക്കൻസ് നോവലിലെ നാമം തന്റെ പേരിനൊപ്പം ചേർത്തത് . കോപ്പർഫീൽഡ് സ്വയം പാടി നൃത്തം ചെയ്തു കൊണ്ട് അവതരിപ്പിച്ച ഈ പരിപാടി ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമുള്ള മാന്ത്രിക പരിപാടി ആയി മാറുകയായിരുന്നു .

മാജിക് മാൻ എന്ന പരിപാടിക്ക് ശേഷം ന്യൂ യോർക്കിലേക്ക് തിരികെയെത്തിയ കോപ്പർഫീൽഡ് ക്ലാസിക് സംഗീതത്തോടുള്ള അഭിനിവേശവും , ഡിസ്‌നി കഥകളിലെ കഥാപാത്രങ്ങളോടുള്ള തന്റെ സ്നേഹവും , താൻ ചെയ്യുന്ന മാന്ത്രിക വിദ്യകളിൽ അവയെ കൂടി ഉൾപ്പെടുത്താനുള്ള ശ്രമം നടത്തുകയും അത് ജനഹൃദയങ്ങളിൽ കൂടുതൽ സ്വാധീനം ചെലുത്തുകയും ചെയ്തു .

ഡേവിഡ് കോപ്പർഫീൽഡ് അവതാരകൻ ആയി എത്തിയ ” “ദി മാജിക് ഓഫ് എബിസി” ടെലിവിഷൻ ഷോകളിൽ വെച്ച് മികച്ച റേറ്റിംഗ് നേടുകയും, ഈ ഷോയിലൂടെ ദശലക്ഷക്കണക്കിന് പ്രേക്ഷകരുമായി തന്റെ തനതായ ശൈലിയിലുള്ള മാജിക്ക് അദ്ദേഹം പങ്കിടുകയും ചെയ്തു. തുടർന്ന് അദ്ദേഹം “ദി മാജിക് ഓഫ് ഡേവിഡ് കോപ്പർഫീൽഡ് ” എന്ന പരിപാടി അവതരിപ്പിക്കുകയും , ഓരോ എഡിഷനിലും അദ്ദേഹം മുമ്പൊരിക്കലും ആരും ചെയ്തിട്ടില്ലാത്തതും ശ്രമിക്കാത്തതുമായ മാന്ത്രിക വിദ്യകൾ ലക്ഷകണക്കിന് ആരാധകരുടെ മുന്നിൽ അവതരിപ്പിക്കുവാൻ തുടങ്ങി . തന്റെ ഈ പരിപാടിയുടെ നാലാമത്തെ എഡിഷനിൽ അദ്ദേഹം ഒരു ജെറ്റ് വിമാനത്തെ അപ്രത്യക്ഷമാക്കി . അതെ പോലെ തന്നെ അഞ്ചാമത്തെ എഡിഷനിൽ അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബേർട്ടിയെ അപ്രത്യക്ഷമാക്കിക്കൊണ്ടാണ് അദ്ദേഹം ലോക ജനശ്രദ്ധ പിടിച്ചുപറ്റിയത് .

ഡേവിഡ് കോപ്പെർഫിലെഡിന്റെ ടെലിവിഷൻ പരിപാടികൾ നിരവധി അവാർഡുകൾ വാങ്ങി കൂട്ടിയിട്ടുണ്ട് . അദ്ദേഹത്തിന്റെ നാല്പതു വർഷത്തെ കരിയറിൽ പതിനൊന്ന് ഗിന്നസ്സ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ് ആണ് കരസ്ഥമാക്കിയിരിക്കുന്നത് . മാന്ത്രിക വിദ്യ പ്രകടനങ്ങൾ ഇല്ലാത്തപ്പോൾ ഡേവിഡ് കോപ്പർഫീൽഡ് അദ്ദേഹത്തിന്റെ ബഹാമസിലുള്ള പതിനൊന്ന് റിസോർട്ടുകളുടെ മേൽനോട്ടം വഹിക്കുന്നു .

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies