ന്യൂഡല്‍ഹി: അമേരിക്കന്‍ ഭരണകൂടവുമായി വിസ നിയമ ഭേദഗതിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനത്തിലെത്തുമെന്ന് ഇന്ത്യ. വിസ നിയമങ്ങളില്‍ അമേരിക്ക കൊറോണ കാലഘട്ടത്തില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിലാണ് ഇന്ത്യ ചര്‍ച്ച നടത്തുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് പറഞ്ഞു. എച്1ബി വിസയുടെ കാര്യത്തിലടക്കം ചര്‍ച്ച സജീവമാണെന്നും അനുകൂലമായ തീരുമാനം പ്രതീക്ഷിക്കുന്നതായും മുരളീധരന് വ്യക്തമാക്കി. രാജ്യസഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് വി.മുരളീധരന് വിസ നിയമം പരാമര്‍ശിച്ചത്.
ജൂലൈ 7ന് ഇതേ പ്രശ്നങ്ങള്‍ ഇന്ത്യ അമേരിക്കയുടെ വിദേശകാര്യ മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കിടെ ഉന്നയിച്ചിരുന്നു. ഇന്ത്യയുടെ പൗരന്മാര് അമേരിക്കയ്ക്ക് എല്ലാരംഗത്തും ഗുണപ്പെടുന്നവരാണെന്ന കാര്യം അമേരിക്കയ്ക്ക് ബോധ്യമുണ്ട്. ഇരുരാജ്യങ്ങള്‍ക്കും ഗുണപ്പെടുന്ന തരത്തിലാണ് വിസ നിയമത്തില്‍ മാറ്റം വരുത്തേണ്ടതെന്ന കാര്യം ട്രംപ് ഭരണകൂടവുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മുരളീധരന് വ്യക്തമാക്കി.
നിലവില്‍ കൊറോണ നിയന്ത്രണമുള്ളതിനാല്‍ ഇന്ത്യയില്‍ നിന്നും ജോലിസംബന്ധമായ നോണ്‍- എമിഗ്രന്റ് വിസയില്‍ പോകുന്ന പ്രൊഫഷണലുകളുടെ കാര്യത്തില്‍ കാലതാമസം വരുമെന്ന കാര്യവും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് രാജ്യസഭയ്ക്ക് മുമ്പാകെ വച്ചു.
Comments