കാണാത്ത കേരളത്തെക്കുറിച്ച് "കേരളം അൺടോൾഡ് "
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

കാണാത്ത കേരളത്തെക്കുറിച്ച് “കേരളം അൺടോൾഡ് “

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2020, 12:07 pm IST
Facebook
Twitter
WhatsAppTelegram

ഭൂപ്രകൃതിയാൽ അനുഗ്രഹീതയാണ് കേരളം അതിനാൽ തന്നെ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം കൂടിയാണ് ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ ഈ കൊച്ചു കേരളം . കേരള ടൂറിസം എന്ന് പറയുമ്പോഴും , കേൾക്കുമ്പോഴും , ആലോചിക്കുമ്പോഴും മനസിലേക്ക് കടന്ന് വരുന്നത് മൂന്നാറും , തേക്കടിയും , വയനാടും, കോവളവും ഒക്കെയാണ് . എന്നാൽ ഇതേ സ്ഥലങ്ങളിൽ തന്നെ ഇനിയും നാം കാണാത്ത സ്ഥലങ്ങൾ ഉണ്ട് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന മനോഹരമായ ഒരു കോഫി ടേബിൾ പുസ്തകമാണ് “കേരളം അൺടോൾഡ് “.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രണ്ട് ഏൻഡ് മീഡിയയുടെ വിനോദ സഞ്ചാരികൾക്ക് വേണ്ടിയുള്ളതും വിനോദ സഞ്ചാരത്തെക്കുറിച്ചുള്ളതും യാത്രകൾ ഇഷ്ടപെടുന്നവർക്കുമായി പ്രസിദ്ധീകരിക്കുന്ന നാലാമത്തെ പ്രസിദ്ധീകരണമാണ് “കേരളം അൺടോൾഡ് “. ഒരു വർഷത്തോളം എടുത്ത് ഫ്രണ്ട് ഏൻഡ് മീഡിയയുടെ എഡിറ്റർ വിനു വി നായരും കൂട്ടരും പതിനാല് ജില്ലകളിലൂടെയും സഞ്ചരിച് ,പ്രകൃതിയെ അറിഞ്ഞും അനുഭവിച്ചും ചിത്രങ്ങൾ പകർത്തിയും രൂപകൽപന ചെയ്ത മനോഹരമായ ഒരു ആവിഷ്കാരമാണ് “കേരളം അൺടോൾഡ് “.

പ്രകൃതി സൗന്ദര്യം കനിഞ്ഞു നൽകിയ എന്നാൽ സഞ്ചാരികളുടെ കണ്ണെത്താത്ത സ്ഥലങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ട് എടുത്ത അതിമനോഹരമായ ചിത്രങ്ങളാണ് കേരളം അൺടോൾഡ് എന്ന കോഫി ടേബിൾ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത . ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങൾ കേരളത്തിൽ തന്നെയുള്ളതാണോ എന്ന് അതിശയം തോന്നിപ്പിക്കുന്ന വിധം മനോഹരമാണ് ഇതിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ .

കേരളത്തിൽ അധികമാരും കേട്ടിട്ടില്ലാത്ത മനോഹരമായ സ്ഥലങ്ങളാണ് പാണ്ടിപ്പത്ത് , വരയാട്ടുമൊട്ട , മങ്കയം , മണ്ണീറ വെള്ളച്ചാട്ടം , അടവി , മാർമല വെള്ളച്ചാട്ടം , പണ്ടലൂർ  മല , നെടുകയം മലക്കാട് എന്നിവ . അധികമാരും ചെന്നിട്ടില്ലാത്ത ഈ പ്രദേശങ്ങൾ ഒക്കെ തന്നെ പ്രകൃതി സൗന്ദര്യം കരകവിഞ്ഞൊഴുകുന്ന സ്ഥലങ്ങളാണ് . ഈ സ്ഥലങ്ങളിൽ എങ്ങിനെ എത്തി ചേരാം എന്നുള്ളതും , സഞ്ചാരികൾക്ക് താമസിക്കാൻ പറ്റുന്ന റിസോർട്ടുകളെ കുറിച്ചും ഈ പുസ്തകത്തിൽ വിവരിക്കുന്നു .

കേരള തമിഴ് നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വന പ്രദേശമാണ് പാണ്ടിപ്പത്ത് അത് പോലെ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മനോഹരി ആണ് മാർമല വെള്ളച്ചാട്ടം. കോന്നി അടവി ഇക്കോ ടൂറിസത്തിന്റെ അടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന ഒന്നാണ് മണ്ണീറ വെള്ളച്ചാട്ടം. ഈ പ്രദേശങ്ങൾ എല്ലാം തന്നെ ഇന്നും പലർക്കും അറിയാത്ത പ്രദേശങ്ങളാണ് .

കൊറോണ കാലം കവർന്നെടുത്ത ടൂറിസം മേഖല വീണ്ടും ഉയിർത്തെഴുനേൽക്കുമ്പോൾ , സഞ്ചാരം ഇഷ്ടപ്പെടുന്നവർക്ക് , പ്രകൃതി സൗന്ദര്യത്തിന്റെ മടിയിൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോകുവാൻ കഴിയുന്ന സഥലങ്ങൾ മനോഹരമായി വർണ്ണിച്ചിരിക്കുന്നു കേരളം അൺടോൾഡ് .

വരൂ കാണാം കാണാത്ത കേരളത്തെ കേരളം അൺടോൾഡ് എന്ന കോഫി ടേബിൾ പുസ്തകത്തിലൂടെ .

Share
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies