ബ്രിട്ടീഷ് രാജ്ഞിയെ പോലെ ജീവിക്കാം , വെറും 1500 രൂപ മുടക്കിയാൽ മതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ബ്രിട്ടീഷ് രാജ്ഞിയെ പോലെ ജീവിക്കാം , വെറും 1500 രൂപ മുടക്കിയാൽ മതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2020, 10:25 am IST
FacebookTwitterWhatsAppTelegram

രാജ്ഞിയെ പോലെ താമസിക്കാൻ കൊട്ടാരം വാടകയ്‌ക്ക് ,  ബ്രിട്ടനിലെ പാർക്ക് ഡീൻ റിസോർട്‌സ് കമ്പനിയാണ് ഈ ഓഫർ നൽകുന്നത്. ഒരു കോടി രൂപ മുടക്കിയാണ് കാരവൻ കൊട്ടാരമാക്കിയിരിക്കുന്നത്. സ്‌കാർബോ പ്രവിശ്യയിലെ കെയ്റ്റൺ ബേയിലാണ് 1500 രൂപ നൽകി രാജ്ഞിയാവാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. ഒരാൾക്ക് ഒരു ദിവസം താമസിക്കാനുള്ള ചിലവ് ആണിത്.

ഒരു കാരവനിലെ കൊട്ടാരമല്ലേ, അത്രക്കൊന്നും ആഢംബരം ഉണ്ടാകില്ല എന്നാണ് കരുതുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം കൊട്ടാരത്തിന്റെ അതേ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഈ കാരവൻ കൊട്ടാരത്തിൽ ആഢംബരത്തിന് ഒരു കുറവും ഇല്ലായെന്ന് തന്നെ പറയാം.

ബക്കിങ്ങാം കൊട്ടാരത്തിലേത് പോലെ സിംഹാസനങ്ങളും സ്വർണം പൂശിയ അക്വേറിയവും കാരവൻ കൊട്ടാരത്തിലുണ്ട്. ഒരു വിസിറ്റേഴ്‌സ് റൂം, രണ്ട് കിടപ്പുമുറികൾ, മട്ടുപ്പാവ്, അടുക്കള എന്നിവയ്‌ക്കുപുറമേ സ്വർണം പൂശിയ പാത്രങ്ങളും നിങ്ങളുടെ വളർത്തുനായകൾക്കുള്ള സൗകര്യങ്ങളും സ്വർണം പൂശിയ കക്കൂസുകളും എടുത്ത് പറയേണ്ടത് തന്നെ. സാധാരണയായി കോർഗി ഇനത്തിൽ പെടുന്ന നായയെ ആണ് രാജകുടുംബങ്ങൾ വളർത്താറുള്ളത്. അതിനാൽ തന്നെ അതനുസരിച്ച് ആണ് ഇവിടെ എല്ലാം ഒരുക്കിയിരിക്കുന്നത്. നായകൾക്കുള്ള ഭക്ഷണം നൽകുന്നത് സ്വർണം പൂശിയ പാത്രങ്ങളിൽ തന്നെയാണ്.

കൊട്ടാരത്തിലേത് പോലെ എല്ലാ മുറികളും പ്രകാശപൂരിതവും ആയിരിക്കും ഇവിടെയും. വെൽവെറ്റ്, സ്വർണം, സിൽക്ക് എന്നിവ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന വസ്തുക്കൾ ആണ് കാരവൻ കൊട്ടാരത്തിൽ നിങ്ങൾക്ക് കാണാൻ സാധിക്കുക.

കൊട്ടാരത്തിൽ എത്തുമ്പോൾ തന്നെ ലഭിക്കുന്ന രാജകീയമായ പാനീയവും വൈകുന്നേരങ്ങളിൽ മട്ടുപ്പാവിൽ ഇരുന്ന് കഴിക്കാനുള്ള ഷാംപെയിനുമായി ഈ കാരവൻ കൊട്ടാരം പുതിയ രാജ്ഞിക്കും രാജാവിനും വേണ്ടി ഓരോ ദിവസവും കാത്തിരിക്കുകയാണ്.

ലോകത്തിലെ തന്നെ ആദ്യ കാരവൻ കൊട്ടാരം ആണ് ഇതെന്ന് പറയപ്പെടുന്നു. ഒരു പക്ഷെ പലർക്കും ഇതൊരു തമാശയായി തോന്നാമെങ്കിലും ഒരു ദിവസമെങ്കിലും രാജാവോ രാജ്ഞിയോ ആയി സുഖസുന്ദരമായി ജീവിക്കണം എന്ന ആഗ്രഹം ഉള്ളവർക്ക് ഈ കാരവൻ കൊട്ടാരം വലിയൊരു കാര്യം തന്നെയായിരിക്കും.

‘ലിവ് ലൈക് ദി ക്യൂൻ’ എന്ന വാചകത്തോടെ വന്ന പരസ്യം ഇതിനകം തന്നെ വൈറൽ ആയിക്കഴിഞ്ഞു.

കൊട്ടാരത്തിലെ ആഢംബരത്തിൽ നിന്ന് ഒരു തരി പോലും ആഢംബരം കുറയ്‌ക്കാതെ തന്നെയാണ് കമ്പനി കാരവൻ കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്.

Tags: britaintravelerpalace
Share42TweetSendShare

More News from this section

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies