വൈഷ്ണവ ആരാധനയുടെ കേന്ദ്രമായ ശ്രീരംഗനാഥസ്വാമി ക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

വൈഷ്ണവ ആരാധനയുടെ കേന്ദ്രമായ ശ്രീരംഗനാഥസ്വാമി ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2020, 10:51 am IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ശ്രീരംഗനാഥസ്വാമി ക്ഷേത്രം. തിരുച്ചിറപ്പള്ളിക്ക് ഏഴു കിലോമീറ്റര്‍ ദൂരെയാണ് ശ്രീരംഗനാഥസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുച്ചിറപ്പള്ളിയിലെ ഒരു ദ്വീപനഗരമായ ശ്രീരംഗിന്റെ ഒരു വശത്ത് കാവേരിയും മറു വശത്ത് കാവേരിയുടെ പോഷക നദിയായ കൊള്ളിടവുമാണ് ഉളളത്. നൂറ്റിഅന്‍പത്തിയാറ് ഏക്കര്‍ വിസ്തീര്‍ണ്ണത്തില്‍ പരന്നു കിടക്കുന്ന ഈ ക്ഷേത്രം ഏറ്റവും കൂടുതല്‍ വിഷ്ണു ഭക്തര്‍ എത്തിച്ചേരുന്നതും ഇന്ത്യയിലെ ഏറ്റവും വലിയ വൈഷ്ണവ ആരാധനയുടെ കേന്ദ്രവുമാണ്. അനന്തശയന രൂപത്തിലുള്ള വിഷ്ണു ഭഗവാനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. മഹാലക്ഷ്മി ഇവിടെ രംഗനായകി എന്നാണ് അറിയപ്പെടുന്നത്.

തുമ്പിക്കൈ ആഴ്വാര്‍ എന്ന പേരിലാണ് ഗണപതിയെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത്. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, നരസിംഹ മൂര്‍ത്തി, ധന്വന്തരി തുടങ്ങി മഹാവിഷ്ണവിന്റെ അവതാരങ്ങളും രാമാനുജാചാര്യരും ക്ഷേത്രത്തില്‍ ഉപദേവതകളാണ്.

ഇരുപത്തിയൊന്നു ഗോപുരങ്ങള്‍ ഉള്ള ക്ഷേത്രത്തിലെ എഴുപത്തിരണ്ട് മീറ്റര്‍ ഉയരമുള്ള രാജഗോപുരം ഏഷ്യയില്‍ തന്നെ ഏറ്റവും ഉയരമുള്ള രാജഗോപുരമാണ്. പൂര്‍ണമായും സ്വര്‍ണം കൊണ്ടു നിര്‍മിച്ച് വൈദ്യുത വേലിക്കകത്ത് സംരക്ഷിച്ചിരിക്കുന്ന ഒരു ഗോപുരവും ഇവിടെയുണ്ട്. തെക്കോട്ട് ദര്‍ശനമായ പ്രതിഷ്ഠയുള്ള അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീരംഗനാഥസ്വാമി ക്ഷേത്രം.

ത്രേതായുഗത്തില്‍ ശ്രീരാമന്റെ കൈയിലെത്തിയ ബ്രഹ്മാവ് പൂജിച്ച വിഷ്ണു വിഗ്രഹം രാവണനിഗ്രഹത്തിനു ശേഷം വിഭീഷണനു നല്‍കി. ലങ്കയിലേക്കുളള യാത്രയ്‌ക്കിടയില്‍ ശ്രീരംഗത്തെത്തിയപ്പോള്‍ വിഭീഷണന്‍ വിഗ്രഹം വിഷ്ണു ഭക്തനായ ചോളരാജാവ് ധര്‍മവര്‍മ രാജാവിന്റെ രാജ്യമായിരുന്ന ചന്ദ്രപുഷ്‌കരണിയുടെ തീരത്തു വച്ചു. മടങ്ങാന്‍ നേരം വിഭീഷണന്‍ വിഗ്രഹം ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിഗ്രഹം അവിടെ ഉറച്ചു പോയിരുന്നു. ഇവിടെയിരുന്നു കൊണ്ട് തെക്കോട്ട് ലങ്കയില്ക്കു നോക്കി, പരിപാലിച്ചു കൊളളാമെന്നും കാവേരിയുടെ തീരത്ത് ധര്‍മ വര്‍മന്റെ രാജ്യത്ത് കഴിയാനാണ് തനിക്കിഷ്ടമെന്നും ഭഗവാന്‍  പറഞ്ഞു.

അങ്ങനെയാണ് വിഗ്രഹം തെക്കോട്ട് ദര്‍ശനമായത്. ക്രമേണ വിഗ്രഹം വച്ചിരുന്ന സ്ഥലം കാടു പിടിച്ചു പോയി. പിന്നീട് ഒരു തത്തയെ പിന്തുടര്‍ന്നു വന്ന ചോള രാജാവ് അതു കണ്ടു പിടിക്കുകയും അവിടെ രംഗനാഥസ്വാമി ക്ഷേത്രം പടുത്തുയര്‍ത്തുകയും ചെയ്തു എന്നാണ് ഐതീഹ്യം. നാലു കിലോമീറ്റര്‍ ചുറ്റളവുളള ഈ ക്ഷേത്രത്തില്‍ ആദ്യകാലങ്ങളില്‍ ശ്രീരംഗം നഗരത്തിലെ മുഴുവന്‍ ജനങ്ങളും ഈ ക്ഷേത്രത്തിന്റെ ഉള്ളിലാണ് ജീവിച്ചിരുന്നത് എന്നാണ് പറയപ്പെടുന്നത്. കാവേരി നദിക്ക് മധ്യത്തിലുള്ള ദ്വീപുകളില്‍ സ്ഥിതിചെയ്യുന്ന മൂന്ന് രംഗനാഥ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.

ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies