നഗരങ്ങളുടെ തിരക്കുകളിലും കൊറോണയുടെ ഒറ്റപ്പെടലിലും ഒരുപാട് മാനസിക സമര്‍ദ്ദം അനുഭവിക്കുന്നവരാണ് മിക്ക ആളുകളും. നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാതെ വീടുകള്‍ക്കുള്ളില്‍ ശ്വാസംമുട്ടി കഴിയേണ്ട അവസ്ഥയാണുളളത്. പ്രകൃതിയുടെ സൗന്ദര്യമോ ഇത്തിരി ശുദ്ധവായുവോ ശ്വസിക്കാന്‍ കഴിയാത്തവര്‍. ഒരു ദിവസം എങ്കിലും ഇതില്‍ നിന്നും മാറ്റം വേണന്ന്ആഗ്രഹിക്കുന്നവര്ക്കായി ആനക്കാം പൊയില്‍ എന്ന മനോഹര ഗ്രാമത്തില്‍ ട്രീ ഹൗസ് സൗകര്യമൊരുക്കിയിരിക്കുന്നു. കോഴിക്കോട് ടൗണില്‍ നിന്നും ഏകദേശം നാല്പത്തിയാറ് കിലോമീറ്റര്‍ അകലെയാണ് ഈ പ്രകൃതി മനോഹരമായ സ്ഥലം. കാടിന് നടുവിലായുള്ള ഈ ട്രീ ഹൗസില്‍ താമസിക്കാന്‍ ആരും കൊതിക്കും.
അത്രയ്ക്കും മനോഹരമാണ് ഇവിടെ നിന്നും കാണുന്ന പുറം കാഴ്ചകള്‍. വളരെ സുരക്ഷിതവും സൗകര്യം ഉള്ളതാണ് കാടിനുളളിലെ ഈ കൂടാരം. മൂന്ന് പേര്‍ക്കാണ് ഇവിടെ താമസിക്കാനുള്ള സൗകര്യം ഉള്ളത്. മൂന്ന് പേര്‍ക്ക് ഒരു ദിവസം ഇവിടെ താമസിക്കണം എങ്കില്‍ 2500 രൂപ മുടക്കണം. എന്നാല്‍ ഇതൊരിക്കലും നഷ്ടമല്ല എന്നു പറയാം. ഇതിനു തൊട്ടടുത്തായി അരിമ്പാറ വെള്ളച്ചാട്ടവും വാവുല്‍ മലയും തുഷാരഗിരി വെള്ളച്ചാട്ടവും ഉണ്ട്. രാത്രി ആകുമ്പോള്‍ വെള്ളത്തിന്റെ ശബ്ദം കേട്ടും തണുത്ത കാറ്റേറ്റും ഉറങ്ങാം. ശുദ്ധവായു ശ്വസിയ്ക്കാം.
എല്ലാ സമയങ്ങളിലും നഗരങ്ങളുടെ തിരക്കിലും മലിനീകരണത്തിനും ഇടയില്‍ പെട്ട് ശ്വാസം മുട്ടി ജീവിക്കുന്ന ആരും കൊതിക്കും ഒരു ദിവസം ഇങ്ങിനെയൊരു സ്ഥലത്ത് താമസിക്കാന്‍. സര്‍ക്കാറിന്റെ എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും അനുസരിച്ചാണ് ഇവിടെ താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. അത്രയ്ക്ക് സുരക്ഷിതമാണ് ഇവിടം. കൂടാതെ കൊറോണ ആയതിനാല്‍ ഓരോ പ്രാവശ്യം ആളുകള്‍ താമസിച്ചു കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ അണു വിമുക്തമാക്കുകയും ചെയ്യുന്നു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം അതുകൂടാതെ തന്നെ ബുക്ക് ചെയ്യാവുന്നതാണ്. എന്തെങ്കിലും അസൗകര്യം ഉണ്ടെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ അത് ക്യാന്‍സല്‍ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Comments