ഐപിഎല്‍ മാമാങ്കത്തിന് ഇന്ന് തുടക്കം; ആദ്യ മത്സരത്തില്‍ മുംബൈ ചെന്നൈയെ നേരിടും
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്‍ മാമാങ്കത്തിന് ഇന്ന് തുടക്കം; ആദ്യ മത്സരത്തില്‍ മുംബൈ ചെന്നൈയെ നേരിടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2020, 08:23 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഐപിഎല്ലിന്റെ 13-ാം സീസണ് ഇന്ന് കൊടിയേറും. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. അബുദാബിയിലെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.

ഐപിഎല്ലില്‍ അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ സ്വപ്നങ്ങള്‍ക്ക് കരുത്തേകാന്‍ പോന്നൊരു ടീമിനെയാണ് ഇത്തവണ അണിനിരത്തിയിരിക്കുന്നത്. രോഹിത് ശര്‍മ്മ നയിക്കുന്ന ബാറ്റിംഗ് നിരയ്‌ക്ക് ക്വിന്റണ്‍ ഡി കോക്കിനൊപ്പം ക്രിസ് ലിനും സൂര്യകുമാര്‍ യാദവും ഇഷാന്ത് കിഷനും ഹര്‍ദ്ദിക് പാണ്ഡ്യയും കരുത്ത് പകരും.

ലസിത് മലിംഗയുടെ അസാന്നിദ്ധ്യത്തെ മറികടക്കാന്‍ മികച്ച പേസ് നിരയെ തന്നെയാണ് മുംബൈ സജ്ജമാക്കിയിട്ടുള്ളത്. ജസ്പ്രീത് ബൂമ്രയും ട്രെന്‍ഡ് ബോള്‍ട്ടും കൂട്ടര്‍നൈലും മക്ലീനഗനും ഒപ്പം ജയിംസ് പാറ്റിന്‍സനും ധവാല്‍ കുല്‍ക്കര്‍ണിയും ഏത് ബാറ്റിംഗ് നിരയ്‌ക്കും വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്നവരാണ്. ഓള്‍ റൗണ്ടര്‍മാരായി കീറോണ്‍ പൊള്ളാര്‍ഡും ഹര്‍ദ്ദിക് പാണ്ഡ്യയും ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോഡും കൃണാല്‍ പാണ്ഡ്യയും. സ്പിന്‍ നിരയില്‍ ജയന്ത് യാദവും രാഹുല്‍ ചാഹറും ഇറങ്ങും. മഹേല ജയവര്‍ദ്ധനയുടെ പരിശീലന മികവില്‍ ടീം മികച്ച പ്രകടനം തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അതേസമയം, ഐപിഎല്ലില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്‌ക്കുന്ന ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍. അഞ്ച് തവണ റണ്ണര്‍ അപ്പ്. രാജ്യാന്തര ക്രിക്കറ്റിനോട് വിടചൊല്ലിയ ധോണിയുടെ പ്രകടനം തന്നെയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിംഗും മഞ്ഞക്കുപ്പായത്തില്‍ ഇല്ലെങ്കിലും ചെന്നൈയുടെ കരുത്ത് കുറയുന്നില്ല. ബാറ്റിംഗ് നിരയില്‍ ഷെയ്ന്‍ വാട്‌സനും ഫാഫ് ഡുപ്ലസിയും അമ്പാട്ടി റായിഡുവും കേദാര്‍ ജാദവും. ഓള്‍ റൗണ്ട് മികവുമായി ഡ്വെയ്ന്‍ ബ്രാവോയും സാം കറനും രവീന്ദ്ര ജഡേജയും മിച്ചല്‍ സാന്റനറും.

സ്പിന്‍ നിരയില്‍ ഇമ്രാന്‍ താഹിറും കരണ്‍ ശര്‍മയും പിയുഷ് ചവ്‌ലയും അണിനിരക്കും. ഹെയ്‌സല്‍ വുഡും ലുംഗി എങ്കിഡിയും ദീപക് ചഹറും ഷാര്‍ദൂല്‍ താക്കൂറും ഉള്‍പ്പെട്ട പേസ് നിരയില്‍ മലയാളി താരം ആസിഫുമുണ്ട്.

Share
Tweet
SendShare

More News from this section

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies