പതിയുടെ ഓർമ്മയ്ക്കായി പത്നി നിർമ്മിച്ച പടവ് കിണർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പതിയുടെ ഓർമ്മയ്‌ക്കായി പത്നി നിർമ്മിച്ച പടവ് കിണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2020, 08:31 pm IST
Facebook
Twitter
WhatsAppTelegram

പ്രിയ പത്നിയുടെ ഓർമ്മയ്‌ക്കായി  ഷാജഹാൻ നിർമ്മിച്ച താജ്മഹൽ അറിയാത്തവരായി ആരും തന്നെയില്ല. എന്നാൽ ഭർത്താവിന്റെ ഓർമ്മയ്‌ക്കായി ഭാര്യ നിർമ്മിച്ച റാണി കി വാവ് എന്ന പടവ് കിണർ പലർക്കും അറിയാൻ സാധ്യതയില്ല.

ഗുജറാത്തിലെ പത്താൻ ജില്ലയിൽ സരസ്വതി നദിയുടെ തീരത്തായാണ് അധികമാർക്കും പരിചയമില്ലാത്ത ഈ ചരിത്ര സ്മാരകം കാണാൻ സാധിക്കുക. പതിനൊന്നാം നൂറ്റാണ്ടിൽ ഗുജറാത്തിലെ സോളങ്കി രാജവംശത്തിന്റെ സ്ഥാപകൻ ആയിരുന്ന ഭീം ദേവ് ഒന്നാമന്റെ ഓർമ്മയ്‌ക്കായി അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണിയാണ് റാണി കി വാവ് എന്നറിയപ്പെടുന്ന ഈ സ്മാരകം നിർമ്മിക്കുന്നത്.

കാലങ്ങൾ കടന്നുപോയപ്പോൾ, സരസ്വതി നദി ഗതി മാറി ഒഴുകിയപ്പോൾ ഈ സ്മാരകം വെള്ളത്തിനടിയിൽ ആവുകയും പലരും റാണി കി വാവ് എന്ന സ്മാരകത്തെ മറക്കുകയും ചെയ്തു. പിന്നീട് 1980ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഖനന പ്രവർത്തനങ്ങളുടെ ഫലമായി ഈ സ്മാരകം വീണ്ടെടുക്കുകയായിരുന്നു.

12 ഏക്കറോളം സ്ഥലത്ത് 64 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലും 27 മീറ്റർ ആഴത്തിലുമാണ് റാണി കി വാവ് സ്ഥിതിചെയ്യുന്നത്. ഗുജറാത്തിലെ പടവ് കിണറുകളുടെ രാജാവ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ സ്മാരകം പ്രാചീന വാസ്തു വിദ്യയുടെ ഉത്തമ ഉദാഹരണം തന്നെയാണ്. ചുമരുകളിലും തൂണുകളിലും ദേവി-ദേവന്മാർ, അപ്സരസുകൾ, നർത്തകർ എന്നിവരുടെ രൂപങ്ങൾ കൊത്തിവെച്ചിരിക്കുന്നതും കാണാൻ സാധിക്കും. കൊത്തുപണികളിൽ മിക്കതും ഭഗവാൻ വിഷ്ണുവിന്റെ രൂപങ്ങൾ ആണ്. ആയിരം ഫണങ്ങൾ ഉള്ള ആദിശേഷന്റെ മടിയിൽ മഹാവിഷ്ണു ശയിക്കുന്ന രൂപമാണ് ഏറ്റവും മനോഹരമായ ഒന്ന്.

തലകീഴായ ഒരു ക്ഷേത്രത്തിന്റെ രൂപത്തിലാണ് റാണി കി വാവ്. ഭൂമിക്കടിയിലേക്ക് നിർമ്മിച്ചിരിക്കുന്ന 7 നിലകൾ ആയാണ് ഈ ചരിത്ര സ്മാരകത്തെ നിങ്ങൾക്ക് കാണാൻ സാധിക്കുക.

പടിഞ്ഞാറ് ദിശയിൽ ആയാണ് ഈ പടവ് കിണർ സ്ഥിതിചെയ്യുന്നത്.

ഗുജറാത്തി ഭാഷയിൽ വാവ് എന്ന പദത്തിന്റെ അർത്ഥം പൊതുജലാശയം എന്നാണ്. വെള്ളത്തിന്റെ ലഭ്യത കുറവായ പ്രദേശങ്ങളിൽ ജനങ്ങൾ ആശ്രയിക്കുന്നത് ഇത്തരത്തിലുള്ള പടവ് കിണറുകളെയാണ്.

ഒരു പൊതുജലാശയം എന്നതിലുപരി ഒരുപാട് വിസ്മയങ്ങൾ ഒളിപ്പിച്ചിരിക്കുന്ന റാണി കി വാവ് എന്ന സ്മാരകത്തിൽ കാണാൻ സാധിക്കുന്ന ഒന്നാണ് ഏറ്റവും താഴത്തെ പടിയിൽ നിന്ന് പത്താനടുത്തുള്ള സിദ്ധപൂരിലേക്ക് തുറക്കുന്ന തുരങ്കം. യുദ്ധസമയങ്ങളിലും മറ്റും രക്ഷപ്പെടാൻ ഉപയോഗിച്ചിരുന്ന ഈ തുരങ്കത്തിന് മുപ്പത് കിലോമീറ്ററിൽ അധികം ദൂരമുണ്ട്.

2014ൽ യുനെസ്കോയുടെ ലോക ചരിത്രസ്മാരകങ്ങളുടെ പട്ടികയിൽ ഇടം നേടി. 2016ൽ രാജ്യത്തെ ഏറ്റവും വൃത്തിയായി സംരക്ഷിക്കപ്പെടുന്ന ചരിത്ര സ്മാരകം എന്ന ബഹുമതിയും റാണി കി വാവ് സ്വന്തമാക്കി.

2001നു ശേഷം ചരിത്ര സ്മാരകത്തിന്റെ സുരക്ഷ പരിഗണിച്ച് ചില ഭാഗങ്ങൾ സന്ദർശിക്കാൻ അനുമതിയില്ല.

രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് സന്ദർശന സമയം.

റാണി കി വാവ് കാണാൻ അത്രയും ദൂരം സഞ്ചരിക്കണ്ടേ എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. നമ്മുടെ പുത്തൻ 100 രൂപ നോട്ടിൽ റാണി കി വാവ് നിങ്ങൾക്ക് കാണാൻ സാധിക്കും.

Tags: Indian_placestravelerGujarat
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies