ഉറി വഴിപാടായി സമർപ്പിക്കുന്ന ഉളനാട്‌ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture

ഉറി വഴിപാടായി സമർപ്പിക്കുന്ന ഉളനാട്‌ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2020, 12:13 pm IST
FacebookTwitterWhatsAppTelegram

കേരളത്തിലെ പത്തനംത്തിട്ട ജില്ലയിൽ പന്തളത്തിനടുത്തുള്ള ഉളനാട്‌ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ഉളനാട്‌ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം .ഉദ്ദിഷ്ട  കാര്യസിദ്ധിക്കായി ഉറി വഴിപാടായി സമർപ്പിക്കുന്ന കേരളത്തിലെ ഒരേ ഒരു ക്ഷേത്രം കൂടിയാണ് ഉളനാട്‌ ക്ഷേത്രം . എല്ലാ രോഹിണി നാളിലും ക്ഷേത്രത്തിൽ നടക്കുന്ന മഹാ സുദർശന ലക്ഷ്യ പ്രാപ്‍തി പൂജയിൽ ഉറി വഴിപാടായി നേർന്നാൽ ഉദിഷ്ടകാര്യം സാധിക്കും എന്നാണ് വിശ്വാസം .

ബാലരൂപത്തിൽ ഭഗവാന്റെ പ്രതിഷ്ഠയുള്ള അപൂർവം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് ഉളനാട്‌ ക്ഷേത്രം . 1195 മാണ്ടിൽ മീനമാസത്തിലെ രോഹിണി നാളിലാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് . ഈ പ്രദേശത്തുണ്ടായിരുന്ന ആചാര്യന്മാരും സാമുദായിക നേതാക്കളും തങ്ങൾക്ക് ആരാധിക്കുവാൻ വേണ്ടി ഒരു ക്ഷേത്രം വേണമെന്ന് തീരുമാനിക്കുകയും , വിശാലമായ പോളച്ചിറ ജലാശയത്തിന്റെ കരയിൽ ക്ഷേത്രം പണിയുവാനായി ഉചിതമായ സ്ഥലം കണ്ടെത്തുകയും ചെയ്തു . ക്ഷേത്രത്തിനകത്ത് പ്രതിഷ്ഠ ചെയ്യുവാനുള്ള വിഗ്രഹം പണിതത് ചെങ്ങന്നൂരുള്ള പരമ്പരാഗത ശിൽപികൾ ആണ് .

ക്ഷേത്രം പണി കഴിഞ്ഞു പ്രതിഷ്ഠ നടക്കുന്ന സമയത്തു ഇടിയോട് കൂടി മഴ പെയ്തതും , ക്ഷേത്രത്തിന് മുകളിലൂടെ കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നതും ഭഗവാന്റെ സാന്നിധ്യം അവിടെ ഉണ്ട് എന്നുള്ളതിന്റെ തെളിവായി വിശ്വാസികൾ കാണുന്നു  . വർഷങ്ങൾക്കു ശേഷം ക്ഷേത്രം പുനർനിർമ്മിക്കുവാനായി താഴികക്കുടം ഇളക്കിയപ്പോൾ ആദ്യ പ്രതിഷ്ഠ സമയത്ത് വെച്ചിരുന്ന വെറ്റില ഉണങ്ങാതെ തന്നെ ഇരുന്നത് ഇന്നും അത്ഭുതമായി തന്നെ തുടരുന്നു .

അതുകൊണ്ട് തന്നെയാണ് ഉദ്ദിഷ്ടകാര്യത്തിനായി രോഹിണി നാളുകളിൽ നടത്തുന്ന മഹാ സുദർശന ലക്ഷ്യ പ്രാപ്തി പൂജയിൽ ലക്ഷകണക്കിന് ആളുകൾ ആണ് പങ്കെടുക്കുന്നതും ഉറി വഴിപാടായി സമർപ്പിക്കുന്നതും . ഉദ്ദിഷ്ടകാര്യ സാധ്യത്തിനു മാത്രമല്ല ക്ഷേത്രത്തിന് പ്രസിദ്ധിയുള്ളത് . നഷ്ടപ്പെട്ട് പോയ സാധനങ്ങൾ തിരികെ കിട്ടാനായി ഭഗവാന് പാൽപ്പായസം വഴിപാടായി നേർന്നു പ്രാർത്ഥിച്ചാൽ തിരികെ കിട്ടും എന്നുള്ളതും അനുഭവ സാക്ഷ്യം .രോഹിണി നാളിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുത്താൽ വിവാഹ തടസ്സം , ജോലി തടസ്സം എന്നിവ മാറി പോകും എന്നും കുട്ടികൾ ഇല്ലാത്തവർക്ക് സന്താനലബ്ധി ഉണ്ടാവും എന്നതുമാണ് വിശ്വാസം .

ചിങ്ങം ഒന്ന് , ഉത്രാടം , തിരുവോണം , വിനായക ചതുർഥി , അഷ്ടമിരോഹിണി , നവരാത്രി മഹോത്സവം , മീനത്തിലെ രോഹിണി നാളിലെ പ്രതിഷ്ഠദിനം എന്നിവ ഈ ക്ഷേത്രത്തിലെ പ്രധാന ദിനങ്ങൾ ആണ് . ക്ഷേത്രത്തിൽ ഉപദേവതകളായി രക്ഷസ്സ് , ദുർഗ്ഗ , നാഗങ്ങൾ , ഗണപതി എന്നിവരും കുടികൊള്ളുന്നു . തുലാമാസത്തിലെ ആയില്യം നാളിൽ നാഗങ്ങൾക്ക് നൂറും പാലും വഴിപാട് കഴിക്കുന്നതും ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നാണ് .

 

Tags: Sreekrishna Temple
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies