മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് മോഹൻലാൽ. മോഹൻ ലാൽ സിനിമകൾ ആരാധകർക്ക് എന്നും ആവേശമാണ്. ആക്ഷൻ രംഗങ്ങളിൽ ലാലേട്ടൻ സ്ക്രീനിൽ എത്തുന്നത് കാണുന്നത് തന്നെ ഒരു സന്തോഷമാണ്. പ്രായഭേദമന്യേ എല്ലാവരും ഇത് ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.
ആക്ഷൻ സീക്വൻസുകളുടെ പ്രകടനത്തിൽ അച്ഛനെ പോലെ തന്നെ മകൻ പ്രണവ് മോഹൻലാലും മുന്നിൽ തന്നെയാണ്. അനായാസമായി ഏത് ആക്ഷൻ രംഗവും പ്രണവും കൈകാര്യം ചെയ്യും. പ്രണവ് നായകനായെത്തിയ സിനിമ ആദി ഇതിന്റെ വലിയൊരു ഉദാഹരണമാണ്. എന്നാൽ അച്ഛനെയും സഹോദരനെയും പോലെ തന്നെ താനും ആക്ഷനിൽ മിടുക്കിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മോഹൻലാലിന്റെ മകൾ വിസ്മയ.
വിസ്മയയുടെ അഭ്യാസ പ്രകടനം ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വിസ്മയ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തലകുത്തി നിന്നാണ് വിസ്മയ അഭ്യാസ പ്രകടനം നടത്തുന്നത്. നേരത്തെ തായ് ആയോധന കല പരിശീലിക്കുന്നതിന്റെ വീഡിയോയിലൂടെയും വിസ്മയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
Comments