ഭൂലോക വൈകുണ്ഠമായ തിരുപ്പതി ബാലാജി ക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture

ഭൂലോക വൈകുണ്ഠമായ തിരുപ്പതി ബാലാജി ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2020, 08:54 pm IST
FacebookTwitterWhatsAppTelegram

കലിയുഗത്തിൽ മഹാവിഷ്ണു ഭൂമിയിൽ വസിക്കുന്ന വൈകുണ്ഠമായിട്ടാണ് ഹിന്ദു തിരുവെഴുത്തുകളിൽ തിരുപ്പതി ബാലാജി ക്ഷേത്രത്തെ കുറിച്ച് വിശേഷിപ്പിച്ചിരിക്കുന്നത് ..തിരുപ്പതി ബാലാജി അഥവാ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ഹിന്ദു പുരാണങ്ങളുടെ അടയാളങ്ങൾ കാത്തുസൂക്ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് . തിരുപ്പതി ബാലാജി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ആണ് .

ദിനവും ലക്ഷകണക്കിന് ഭക്തർ എത്തിച്ചേരുന്ന ലോകത്തിലെ പ്രശസ്തമായ ക്ഷേത്രം കൂടിയാണ് തിരുപ്പതി ബാലാജി ക്ഷേത്രം .ഉദ്ധിഷ്ഠ കാര്യസിദ്ധിക്കായി ഭക്തർ ധാരാളം വഴിപാടുകൾ കൂടി സമർപ്പിക്കുന്ന ക്ഷേത്രവുമാണ് തിരുപ്പതി ബാലാജി ക്ഷേത്രം .

തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ ഉല്പത്തിയെ കുറിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ് . കലിയുഗത്തിൽ ഭഗവാന്റെ ശരണം പ്രാപിച്ചെത്തുന്നവരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഭഗവാൻ തിരുപ്പതിയിൽ കുടികൊള്ളുന്നത് എന്ന് വിശ്വാസം . ഒരിക്കൽ സന്യാസി ശ്രേഷ്ഠനായ ഭൃഗുവിന് ത്രിമൂർത്തികളിൽ ആരാണ് കൂടുതൽ ശ്രേഷ്ഠൻ എന്ന് വിലയിരുത്തുവാനുള്ള മോഹം ഉദിക്കുകയുണ്ടായി . ബ്രഹ്മാവിനെയും പരമശിവനേയും പരീക്ഷിച്ച അദ്ദേഹം തൃപ്തി വരാതെ വൈകുണ്ഠത്തിൽ ചെന്ന് മഹാവിഷ്ണുവിന്റെ നെഞ്ചിൽ കാല് കൊണ്ട് ചവിട്ടുകയുണ്ടായി . ഈ സമയം മഹാവിഷ്ണുവിന്റെ നെഞ്ചിൽ തലചായ്ച്ചു കിടക്കുകയായിരുന്ന മഹാലക്ഷ്മിക്ക് ഈ സംഭവത്തിൽ നാണക്കേട് തോന്നുകയും വൈകുണ്ഠം ഉപേക്ഷിച്ചു ഭൂമിയിലേക്ക് പോരുകയും ചെയ്തു .

സങ്കടത്താലും നിരാശയാലും മഹാലക്ഷ്മിയെ തിരഞ്ഞു ഭൂമിയിൽ എത്തിയ മഹാവിഷ്ണു ദർശിച്ചത് ഒരു രാജകുടുംബത്തിൽ പദ്മാവതി എന്ന നാമത്തിൽ ദേവി ജന്മമെടുത്തിരിക്കുന്നതാണ് . ഭഗവൻ ഉടൻ തന്നെ ഒരു ഉറുമ്പിൻ പുറ്റിനുള്ളിൽ പ്രവേശിച്ചു കൊണ്ട് ധ്യാനനിരതനായി . പശുവിനെയും പശുകുട്ടിയുടെയും രൂപത്തിൽ മഹാവിഷ്ണുവിനെ തേടി ബ്രഹ്മാവും പരമശിവനും ഭൂമിയിൽ എത്തുകയും ഉറുമ്പിൻ പുറ്റിനുള്ളിൽ മഹാവിഷ്ണുവിനെ കണ്ടെത്തുകയും ചെയ്തു .

ഭഗവാന് നിത്യവും ഭക്ഷണം നൽകുവാനായി പശുവിന്റെ രൂപത്തിലായിരുന്നു പരമശിവൻ എന്നും ഉറുമ്പിൻ പുറ്റിലേക്കു പാൽചുരത്തുവാൻ തുടങ്ങി . ദിവ്യ പദ്ധതിയുടെ ഭാഗമായി മഹാവിഷ്ണുവും പദ്മാവതിയും പരസ്പരം കണ്ടുമുട്ടുകയും , മഹാവിഷ്ണു പദ്മാവതിയെ തനിക്കു വിവാഹം ചെയ്തു തരുവാനായി രാജാവിനോട് ആവശ്യപ്പെടുകയും ചെയ്തു .

സമ്പത്തിന്റെ ഉറവിടമായ കുബേരനിൽ നിന്ന് മഹാവിഷ്ണുവിന്റേയും പദ്മാവതിയുടെയും വിവാഹം ആർഭാടപൂർവം നടത്തുവാനായി രാജാവിന് ധാരാളം സമ്പത്ത് ലഭിക്കുകയുണ്ടായി . വിവാഹ ശേഷം ഭഗവാൻ തിരുമലയിൽ ഉള്ള കുന്നിൻ മുകളിൽ വാസം ആരംഭിക്കുകയും പിന്നീട് അവിടെ ക്ഷേത്രം ഉണ്ടാവുകയും ചെയ്തു .അന്ന് മുതൽ തന്റെ വിവാഹത്തിനായി കുബേരനിൽ നിന്ന് ലഭിച്ച സമ്പത്ത് കുറേശ്ശയായി ഭഗവാൻ കൊടുത്തു പോരുകയാണ് എന്നാണ് സങ്കല്പം . ഭഗവാനെ സഹായിക്കുവാൻ വേണ്ടിയാണ് ഭക്തർ വഴിപാടുകൾ സമർപ്പിക്കുന്നത് എന്നും കരുതി പോരുന്നു .

ഭൂലോക വൈകുണ്ഠം എന്നറിയപ്പെടുന്ന തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ കുടികൊള്ളുന്ന ഭഗവാൻ അതി പ്രതാപശാലിയും അദ്വീതീയവുമാണ് .ക്ഷേത്രത്തിൽ കുടികൊള്ളുന്ന ആകർഷകമായ വിഗ്രഹത്തിന് നിരവധി അത്ഭുതകരമായ സിദ്ധികളുണ്ട് .ദിനവും ഭഗവാനെ മനോഹരമായ വസ്ത്രങ്ങൾ , പുഷ്പങ്ങൾ , ആഭരണങ്ങൾ എന്നിവ കൊണ്ട് അലങ്കരിക്കുന്നു . സ്വയംഭൂവായ ഭഗവാൻ കുടികൊള്ളുന്ന ക്ഷേത്രഭാഗത്തെ ആനന്ദ ‌ നിലയം എന്നാണ് പറയുന്നത് .

ഭഗവാൻ മഹാവിഷ്ണു വെങ്കിടേശ്വര ഭാവത്തിൽ കുടികൊള്ളുന്ന തിരുപ്പതി ക്ഷേത്രം കുടികൊള്ളുന്ന തിരുമല കുന്നുകൾ പ്രകൃതി ഭംഗിയാൽ സമ്പുഷ്ടമാണ് . സന്തോഷം പകരുന്നതും മനോഹരവുമായ ഭൂമിയിലെ തീർത്ഥാടന കേന്ദ്രമാണ് ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട തിരുപ്പതി ബാലാജി ക്ഷേത്രം .

ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies