സിനിമാ താരങ്ങളുടെ കുടുംബ വിശേഷങ്ങൾ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മലയാളികള്‍ക്ക് ഏറെ പരിചിതമാണ് സിനിമാതാരം കൃഷ്ണകുമാറും അദ്ദേഹത്തിന്റെ കുടുംബവും. കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണകുമാറും അവരുടെ നാല് പെണ്മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബത്തിലെ വിശേഷങ്ങള്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. കൃഷ്ണകുമാറിനെ പോലെ തന്നെ സിനിമാ മേഖലയിലേക്ക് കാലെടുത്തു വച്ച മകളാണ് അഹാന കൃഷ്ണകുമാര്‍. ഇപ്പോള്‍ സിന്ധു കൃഷ്ണകുമാര്‍ തന്റെ കുടുംബ ജീവിതത്തെ കുറിച്ചുള്ള ചില വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഒരു കുടുംബിനി ആയിരിക്കാനാണ് തനിക്ക് എപ്പോഴും ഇഷ്ടം നാലു പെണ്‍കുട്ടികളെ വളര്‍ത്തി ഇതുവരെ എത്തിച്ചു.
തിരിഞ്ഞു നോക്കുമ്പോള്‍ ഇത് ഇങ്ങിനെ എന്നതില്‍ ഇപ്പോള്‍ അത്ഭുതമുണ്ട് എന്നും സിന്ധു പറയുന്നു. മൂത്തകുട്ടിയായ അഹാനയെ വളര്‍ത്തിയാണ് മറ്റു കുട്ടികളെ വളര്‍ത്താന്‍ പരിശീലിച്ചത്. ഓരോ കുട്ടികളും ഓരോ ക്ലാസിലാണ് പഠിക്കുന്നത് . അതുകൊണ്ടു തന്നെ ഓരോരുത്തരെയും ക്ലാസ് കഴിഞ്ഞ് അവിടെ നിന്നും കൂട്ടി വീട്ടിലെത്തിക്കണം, അവരുടെ പഠിപ്പിലും ഒരുപോലെ ശ്രദ്ധിച്ച് ഇതുവരെ എത്തിച്ചു. തന്റെ മക്കളെ സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരാക്കണം, നല്ല വിദ്യാഭ്യാസം നല്‍കണം, മുതിര്‍ന്നവരേയും പ്രായമായവരേയും ബഹുമാനിക്കാന്‍ പഠിപ്പിക്കണം ഇതൊക്കെയാണ് തനിക്ക് വേണ്ടത്.
പലപ്പോഴും കുട്ടികളുടെ ഓരോ ചെറിയ കാര്യങ്ങളില്‍ പോലും വളരെ കാര്യമായി തന്നെ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് അവര്‍ക്ക് പലപ്പോഴും അതൊരു ബുദ്ധിമുട്ടായി തോന്നിയേക്കാം. എല്ലാവരും വൈകുന്നേരം ഒരുമിച്ച് ടിവി കാണുകയും പരസ്പരം സംസാരിക്കുകയും ചെയ്യുന്ന സമയമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും മനസ്സിന് സന്തോഷം നല്‍കുന്നത് എന്നും സിന്ധു പറഞ്ഞു. നാല്പത്തിയെട്ടു വയസുള്ള ഒരു വീട്ടമ്മയായ തനിക്ക് ഏറ്റവും സന്തോഷം നല്‍കുന്നത് കുടുംബം തന്നെയാണ് അതിലും വലുതായി തനിക്ക് ഒന്നും ഇല്ലെന്നും സിന്ധു പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ലൈവ് വീഡിയോയിലാണ് ഈ വിശേഷങ്ങളെല്ലാം പങ്കുവെച്ചത്.
Comments