വാഹന നിര്‍മ്മാതാക്കളായ എംജിയില്‍ നിന്നും പുതിയതായി വിപണിയില്‍ എത്താന്‍ തയ്യാറെടുത്ത് ഗ്ലോസ്റ്റര്‍. 2020 ഓട്ടോ എക്സ്പോയിലാണ് പുതിയ വാഹനത്തെ അവതരിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. എംജിയില്‍ നിന്നുള്ള നാലാമത്തെ മോഡലാണ് ഗ്ലോസ്റ്റര്‍. എംജിയില്‍ നിന്നും വിപണിയില്‍ എത്തുന്ന ഏറ്റവും ചിലവേറിയ വാഹനവും ഗ്ലോസ്റ്റര്‍ തന്നെയാകും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റും വാഗ്ദാനം ചെയ്യുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് എംജി ഗ്ലോസ്റ്ററിന് കരുത്തേകുന്നത്.
അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഒരു ഓട്ടോ പാര്‍ക്ക് അസിസ്റ്റ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, ഫ്രണ്ട് കൊളീഷന്‍ വാര്‍ണിംഗ് സിസ്റ്റം, ബ്ലൈന്‍ഡ് സ്പോര്‍ട്ട് ഡിറ്റക്ഷന്‍ പോലുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവും ഷിഫ്റ്റ്-ഓണ്‍-ഫ്ലൈ ഫോര്‍ വീല്‍ സംവിധാനവും ഗ്ലോസ്റ്ററിന് സുരക്ഷ നല്‍കുന്നു. എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, മൂന്ന് തിരശ്ചീന സ്ലേറ്റുകളുള്ള ഒരു വലിയ സില്‍വര്‍ ഗ്രില്‍, 21 ഇഞ്ച് അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, ക്വാഡ്-ടിപ്പ് എക്‌സ്‌ഹോസ്റ്റുകള്‍,
ഇന്റഗ്രേറ്റഡ് ഡിഫ്യൂസറുള്ള ഡ്യുവല്‍-ടോണ്‍ റിയര്‍ ബമ്പര്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ബൂട്ട് ലിഡില്‍ വലിയ ഗ്ലോസ്റ്റര്‍ ബാഡ്ജ് എന്നിവയാണ് വാഹനത്തിന്റെ പുറമേയുള്ള സവിശേഷതകള്‍. എംജി ഗ്ലോസ്റ്ററിന് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഐസ്മാര്‍ട്ട് കണക്റ്റിവിറ്റി, പനോരമിക് സണ്‍റൂഫ്, ലെതര്‍ പൊതിഞ്ഞ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ക്യാപ്റ്റന്‍ സീറ്റുകള്‍, ഡ്യുവല്‍-ടോണ്‍ അപ്ഹോള്‍സ്റ്ററി, വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് വാഹനത്തിന്റെ ഉളളിലുളള സവിശേഷതകള്‍.















