അധികം ആരും കഴിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു പച്ചക്കറിയാണ് ബീന്‍സ്. എന്നാല്‍ ഗുണങ്ങള്‍ അറിഞ്ഞാലോ ആരും കഴിയ്‌ക്കാതെ പോവുകയുമില്ല. അത്രയും ഗുണങ്ങള്‍ ഏറിയ ഒന്നാണ് ബീന്‍സ്. ഇതില്‍ അടങ്ങിയ ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവ പ്രധാനമായും കാഴ്ചശക്തിയെ സംരക്ഷിക്കുന്നു. തിമിരത്തെ തടയാന്‍ സഹായിക്കുന്നു. ഫൈബര്‍ ധാരാളം അടങ്ങിയത് ആയതിനാല്‍ അര്‍ബുദത്തേയും പ്രമേത്തേയും പ്രതിരോധിയ്‌ക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്. കൂടാതെ ഇരുമ്പ്, കാല്‍സ്യം, സിങ്ക്, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടം കൂടിയാണ് ബീന്‍സ്. സ്വാഭാവിക ഫോളേറ്റ് ഉറവിടങ്ങളില്‍ ഒന്നാണ് ബീന്‍സ്.
100 ഗ്രാം ബീന്‍സില്‍ 37 മൈക്രോഗ്രാം ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. സെല്‍ നന്നാക്കുന്നതിന് അവശ്യമായ ധാതുവാണ് ഫോളേറ്റ്. ഇത് ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് കാരണമാകുന്നു. കൊളസ്‌ട്രോള്‍ കുറയ്‌ക്കുകയും രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ബീന്‍സ് നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നതിനും പ്രമേഹം ഉള്ളവരില്‍ ഹൃദ്രോഗ സാധ്യത കുറയ്‌ക്കുന്നതിനും സഹായിക്കും. സത്‌നാര്‍ബുദ്ദം, വന്‍കുടലിലെ ക്യാന്‍സര്‍ എന്നിവ തടയുന്നതിനും ബീന്‍സ് നല്ലതാണ്. ബീന്‍സില്‍ പൊതുവെ ലയിക്കുന്നതും ലയിക്കാത്തതുമായ ഫൈബര്‍ അടങ്ങിയിട്ടുണ്ട്.
അതിനാല്‍ ദഹനത്തെ സുഖമമാക്കാനും ദഹനനാള അര്‍ബുദത്തെ തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിലെ ഫ്രീ റാഡിക്കലുകളുമായി പോരാടുന്ന ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ എയും ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. ബീറ്റാ കരോട്ടിന്‍, ല്യൂട്ടിന്‍, സിയ-സാന്തൈന്‍ എന്നിവയാണ് ഏറ്റവും ഉപയോഗപ്രദമായ ആന്റിഓക്സിഡന്റുകള്‍. കാത്സ്യത്തിന്റെ ഉറവിടമായ ബീന്‍സ് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്‌ക്കുന്നു. ശരീരഭാരം കുറയ്‌ക്കാനും ശരീരത്തിന് ഊര്‍ജം നല്‍കാനും സഹായിക്കുന്നു. ഇനി ആരും ബീന്‍സ് കാണുമ്പോള്‍ മുഖം തിരിക്കേണ്ട. അത്രയധികം പോക്ഷക ഗുണങ്ങളുളള ബീന്‍സ് ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് ഏറെ ആരോഗ്യത്തിന് വളരെ നല്ലതാണ്.















