ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ഭാഷകള്‍ക്ക് ഔദ്യോഗിക പദവി ലഭിച്ചതിന് ആശംസകള്‍ അര്‍പ്പിച്ച് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍. ജമ്മുകശ്മീരിലെ ഭാഷകള്‍ ഔദ്യോഗികമാക്കുന്ന ബില്ലിന് രാജ്യസഭ അംഗീകാരം നല്‍കിയതിനെയാണ് ജെ.പി.നദ്ദ അഭിനന്ദിച്ചത്. ജമ്മുകശ്മീര്‍ ജനതയുടെ ആശയാഭിലാഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ പരിശ്രമം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ജെ.പി.നദ്ദ അനുമോദിച്ചു. ശബ്ദവോട്ടോടെയാണ് ബില്ല് രാജ്യസഭ പാസ്സാക്കിയത്.
‘ജമ്മുകശ്മീരിലെ ഔദ്യോഗിക ഭാഷാ ബില്ല് 2020 രാജ്യസഭയില്‍ പാസ്സായതില്‍ ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി. 70 വര്‍ഷങ്ങളായി ജമ്മുകശ്മീരിലെ ജനതയുടെ ആവശ്യമാണ് നിറവേറ്റിയത്. പ്രധാനമന്ത്രിയുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നു’നദ്ദ ട്വിറ്ററില്‍ കുറിച്ചു.
ചരിത്രപരമായ ബില്ലിലൂടെ കശ്മീരി, ഡോംഗ്ലി, ഉറുദു, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ ജമ്മുകശ്മീരിലെ ഔദ്യോഗിക ഭാഷകളായി മാറി. ഒരു പ്രദേശത്തിന്റെ വികസനത്തിന് നിര്‍ണ്ണായകമാണ് അവിടത്തെ ഭാഷ ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടുക എന്നതെന്നും നദ്ദ ചൂണ്ടിക്കാട്ടി. ജമ്മുകശ്മീരിന്റെ സാംസ്‌കാരിക ഉന്നതിയ്‌ക്ക് ഭാഷ അനിവാര്യമെന്നും നദ്ദ പറഞ്ഞു.
Comments