റഫേൽ ആകാശത്തേക്ക് തൊടുക്കാൻ ശിവാംഗി | Defence |
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

റഫേൽ ആകാശത്തേക്ക് തൊടുക്കാൻ ശിവാംഗി | Defence |

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2020, 11:14 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ സുവര്‍ണ്ണ ശരമായ റഫേല്‍ തൊടുക്കാന്‍ ആദ്യ വനിതാ പൈലറ്റിനെ തിരഞ്ഞെടുത്ത് വ്യോമസേന. ഫ്ളൈറ്റ് ലഫ്റ്റനന്റ് ശിവാംഗി സിംഗിനെയാണ് റഫേലിന്റെ ആദ്യ വനിതാ പൈലറ്റായി തിരഞ്ഞെടുത്തിരിക്കുന്നത്. പരിശീലനം പൂര്‍ത്തിയക്കി ശിവാംഗി ഉടന്‍ 17 സ്‌ക്വാഡ്രന്‍ ഗോള്‍ഡന്‍ ആരോസ് സംഘത്തിന്റെ ഭാഗമാകുമെന്നാണ് വിവരം. റഫേല്‍ സൈനിക വിഭാഗത്തിലേക്ക് ആദ്യ വനിതാ പൈലറ്റിനെ നിയോഗിക്കാന്‍ വ്യോമസേന തീരുമാനിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ശിവാംഗിയെ പൈലറ്റായി തെരഞ്ഞെടുത്ത വാര്‍ത്തകള്‍ പുറത്ത് വന്നത്. റഫേലിന്റെ സൈനിക വിഭാഗത്തിന്റെ ഭാഗമാകാന്‍ വ്യോമസേനയില്‍ നിന്നുള്ള മികച്ച യുദ്ധ പൈലറ്റുമാര്‍ പരിശീലനം നേടുന്നുണ്ടായിരുന്നു. അവരെ പിന്തള്ളിയാണ് ശിവാംഗി അഭിമാന നേട്ടം സ്വന്തമാക്കിയത്

ഇന്ത്യന്‍ നാവികസേനയുടെ വിമാനവ്യൂഹത്തിന്റെ നിയന്ത്രണചുമതലയിലേക്ക് ഇനി വനിതകളും. ഇന്ത്യന്‍ നേവി നിയമിച്ചിരിക്കുന്ന സബ് ലഫ്റ്റനന്റ് റിതി സിംഗും സബ് ലഫ്റ്റനന്റ് കുമുദിനി ത്യാഗിയുമാണ് വനിതകള്‍ക്കും നാവികസേനയ്‌ക്കും അഭിമാനമായിരിക്കുന്നത്. നാവികസേനയുടെ വ്യോമവിഭാഗത്തിലെ ഒബ്സര്‍വര്‍ എന്ന ചുമതലയാണ് ഇരുവര്‍ക്കുമുള്ളത്. ആകാശത്ത് നിരീക്ഷണത്തിലുളള നാവികസേനാ ഹെലികോപ്റ്റര്‍ വ്യൂഹത്തിന്റെ കരയില്‍ നിന്നുള്ള നിയന്ത്രണ ചുമതല ഇവര്‍ക്കാണ് നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ പ്രതിരോധ രംഗത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്ന് ഡിആര്‍ഡിഒ. ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍(എടിജിഎം) ഡിആര്‍ഡിഒ വിജയകരമായി പരീക്ഷിച്ചു. അഹമ്മദ് നഗറിലാണ് പരീക്ഷണം നടന്നത്. കെകെ റേഞ്ചസിലെ എംബിടി അര്‍ജുന്‍ ടാങ്കില്‍ നിന്നാണ് ലേസര്‍ ഗൈഡഡ് മിസൈല്‍ പരീക്ഷിച്ചത്. 3 കിലോ മീറ്റര്‍ അകലെയുള്ള ലക്ഷ്യത്തെ വിജയകരമായി തകര്‍ത്താണ് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകള്‍ കരുത്ത് കാട്ടിയത്.

ആന്റി ടാങ്ക് ഗൈഡഡ് മിസൈലിനു പുറമെ മറ്റൊരു പരീക്ഷണം കൂടി ഡിആര്‍ഡിഒ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. അതിവേഗ ഏരിയല്‍ ടാര്‍ഗറ്റായ അഭ്യാസിന്റെ പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇരട്ട ബൂസ്റ്ററുകളുള്ള അഭ്യാസ് വിവിധ മിസൈല്‍ സംവിധാനങ്ങളെ വിലയിരുത്താന്‍ ഫലപ്രദമാണ്. ചെറിയ ഗ്യാസ് ടര്‍ബന്‍ എന്‍ജിനും, മൈക്രോ ഇലക്ട്രോ മെക്കാനിക്കല്‍ സംവിധാനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള നാവിഗേഷന്‍ സംവിധാനവുമാണ് അഭ്യാസിന് കരുത്തു പകരുന്നത്. നിയന്ത്രണത്തിനായി ഇതിനൊപ്പമുള്ള ഫ്ളൈറ്റ് കണ്‍ട്രോള്‍ കമ്പ്യൂട്ടര്‍ അഭ്യാസിന്റെ കരുത്ത് വീണ്ടും ഇരട്ടിയാക്കുന്നു.

ഹൈ എനര്‍ജി ലേസറുകളും, ഹൈ പവേര്‍ഡ് മൈക്രോവേവ്സും പോലെയുള്ള ഡയറക്ട് എനര്‍ജി വെപ്പണ്‍സ് സിസ്റ്റവും ഡിആര്‍ഡിഒ വികസിപ്പിക്കും. ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള യുദ്ധത്തിന്റെ ഗതി നിര്‍ണയിക്കുന്ന പ്രധാന ഘടകമായി ഇത് മാറുമെന്നാണ് വിലയിരുത്തല്‍. അതിക്രമിച്ച് കടക്കുന്ന മിസൈലുകളുടേയും യുദ്ധവിമാനങ്ങളുടേയും ‘സോഫ്റ്റ്-കില്ലി’നായി രഹസ്യാത്മക സ്വഭാവമുള്ള കാളി പാര്‍ട്ടിക്കിള്‍ ബീം ഉള്ള ഹൈ പവര്‍ ഫൈബര്‍ ലേസറുകളും, കെമിക്കല്‍ ഓക്സിജന്‍ അയഡിനുമെല്ലാം ഇതില്‍ ഉള്‍പ്പെടുത്തും. മിസൈലുകളെ അപേക്ഷിച്ച് കുറഞ്ഞ ചെലവും ഉപയോഗിക്കാന്‍ കൂടുതല്‍ എളുപ്പമാണെന്നതും ഇവയുടെ പ്രത്യേകതയാണ്.

അഡ്വാന്‍സ്ഡ് എയര്‍ബോണ്‍ ഏര്‍ലി വാണിംഗ് ആന്റ് കണ്‍ട്രോള്‍ സംവിധാനമുള്ള യുദ്ധവിമാനങ്ങളെ പോലും തകര്‍ക്കാന്‍ കെല്‍പ്പുള്ള ബ്രഹ്മോസ് മിസൈലിന്റെ പുതിയ പതിപ്പ് 2024ഓടെ പുറത്തിറക്കാനൊരുങ്ങി ഇന്ത്യയും റഷ്യയും. വ്യോമമാര്‍ഗ്ഗമെത്തുന്ന ശത്രുക്കളുടെ ആയുധങ്ങളേയും പോര്‍ വിമാനങ്ങളേയും തകര്‍ക്കാന്‍ ഈ മിസൈലിന് അനായാസം സാധിക്കും. ബ്രഹ്മോസിന്റെ മുന്‍ പതിപ്പുകള്‍ക്ക് കടലിലോ കരയിലോ ഉള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ മാത്രമാണ് സാധിച്ചിരുന്നത്. പദ്ധതിയുടെ തുടര്‍ നീക്കങ്ങളുമായി ഇന്ത്യയും റഷ്യയും മുന്നോട്ട് നീങ്ങിക്കഴിഞ്ഞു. വായുവിന്റെ ഗതിയെക്കുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പും നിയന്ത്രണവുമെല്ലാം ഇതില്‍ സാധ്യമാണ്. 1998ലാണ് ഇന്ത്യയും റഷ്യയും ചേര്‍ന്ന് ബ്രഹ്മോസ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തുയര്‍ത്താന്‍ അമേരിക്കയില്‍ നിന്നും ഡ്രോണുകള്‍ വാങ്ങാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. ജനറല്‍ അറ്റോമിക് എംക്യൂ-9ബി ഗാര്‍ഡിയന്‍ ഡ്രോണുകളാണ് വാങ്ങാന്‍ ഒരുങ്ങുന്നത്. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഡ്രോണുകള്‍ വാങ്ങുന്നതിനായി അമേരിക്കയുമായി രണ്ട് ഘട്ടങ്ങളുള്ള കരാറിലാകും ഇന്ത്യ ഏര്‍പ്പെടുക. ആദ്യഘട്ട കരാറില്‍ 6 ഡ്രോണുകളും, രണ്ടാം ഘട്ട കരാറില്‍ ബാക്കി 24 ഡ്രോണുകളും വാങ്ങാനാണ് പദ്ധതി. സാറ്റ്ലൈറ്റ് ഉപയോഗിച്ച് നിയന്ത്രിക്കുന്ന അത്യാധുനിക ശേഷിയുള്ള ഡ്രോണുകള്‍ക്ക് 45,000 അടി ഉയരത്തില്‍ പറന്ന് നിരീക്ഷണം നടത്താനുള്ള കഴിവുണ്ട്. 35 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഇവ റഡാറുകള്‍ ഉപയോഗിച്ചാണ് ശത്രുക്കളെ കണ്ടെത്തി നിഷ്പ്രഭമാക്കുന്നത്.

ലഡാക്കില്‍ ചൈനീസ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ കൂടുതല്‍ യുദ്ധസന്നാഹങ്ങളൊരുക്കി ഇന്ത്യ. സുഖോയ് -30 എംകെഐ, മിഗ് -29, മിറാഷ് -2000 എന്നിവ മേഖലയിലെ എയര്‍ബേസുകളില്‍ വിന്യസിച്ചിട്ടുണ്ട്. ഇതിനു പുറമെ, അത്യുഗ്ര പ്രഹര ശേഷിയുള്ള ബൊഫോഴ്സ് പീരങ്കികളും ഇന്ത്യ ലഡാക്കില്‍ എത്തിച്ചു. 1980കള്‍ മുതല്‍ ഇന്ത്യന്‍ സൈന്യത്തിന് കരുത്തേകുന്ന മൂര്‍ച്ഛയേറിയ ആയുധമാണ് ബൊഫോഴ്സ് പീരങ്കികള്‍. ലോ ആംഗിളിലും ഹൈ ആംഗിളിലും ഒരുപോലെ പ്രവര്‍ത്തിക്കുമെന്നതാണ് ബൊഫോഴ്സ് പീരങ്കികളുടെ പ്രത്യേകത. കാര്‍ഗില്‍ യുദ്ധവിജയത്തിലും ബൊഫോഴ്സ് പീരങ്കികളുടെ സാന്നിദ്ധ്യം നിര്‍ണായകമായിരുന്നു.ചൈനീസ് മേഖലയിലെ നിരവധി താവളങ്ങളും അടുത്തിടെ ചൈനീസ് സേന നവീകരിച്ചിരുന്നു. ഇവിടുത്തെ റോഡുകളുടെ വീതി വര്‍ദ്ധിപ്പിച്ചത്, സൈനികവിന്യാസം വര്‍ദ്ധിപ്പിച്ചത് എല്ലാം കണക്കിലെടുത്താണ് ഇന്ത്യയുടെ പുതിയ നീക്കം

ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് വിരാമമിടാന്‍ ഇന്ത്യ; ഇന്ന് സിംബാബ്വെയെക്കെതിരെ ടി20 പോരാട്ടം

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ; ഓഗസ്റ്റ് 27 മുതൽ സർവീസ്

വി. കുഞ്ഞികൃഷ്ണൻ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി;ടി.ഐ. മധുസൂദന്റെ അറിവോടെയെന്ന് ആരോപണം; പോലീസിൽ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies